144 പ്രഖ്യാപിച്ചതില്‍ ആശങ്ക വേണ്ട :ഡിജിപി

0

സംസ്ഥാനത്ത് നിലവില്‍ വന്ന പുതിയ നിയമങ്ങളില്‍ ആശങ്കവേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ആള്‍ക്കൂട്ടം തടയാന്‍ 144 പ്രാബല്യത്തിലായെങ്കിലും കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും സാമൂഹ്യ അകലം പാലിച്ച് ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാം. പൊതു ഗതാഗതത്തിനും 5 പേര്‍ എന്നത് ബാധകമല്ല.

ആരാധനാലയങ്ങളില്‍ 20 പേരെ വരെ അനുവദിക്കും. എന്നാല്‍ ചെറിയ ആരാധനാലയങ്ങളില്‍ വിശ്വാസികളെ കുറയ്ക്കണം. ഇതുവരെ പ്രഖ്യാപിച്ച പരീക്ഷകള്‍ കൊവിഡ്  പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുമെന്നും ബഹ്‌റ വ്യക്തമാക്കി.പ്രതിദിനം വര്‍ധിക്കുന്ന കൊവിഡ് വ്യാപനം  കണക്കിലെടുത്ത് ഇന്നലെ മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല എന്നുള്ളതാണ് പ്രധാന നിര്‍ദ്ദേശം. ആരാധനാലയങ്ങളും പൊതു ചടങ്ങുകളും 20പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്.
വിവിധ ജില്ലകളിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അതാത് കളക്ടര്‍മാര്‍ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന നിര്‍ദ്ദേശം എല്ലായിടത്തും ബാധകമാണ്. സര്‍ക്കാര്‍ ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍ പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ-സാമൂഹ്യ പരിപാടികള്‍, എന്നിവയില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. പിഎസ്സി അടക്കമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല പൊതു ഗതാഗതത്തിന്  തടസ്സമില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ ,ഹോട്ടലുകള്‍ എന്നിവയെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. നിരോധനാജ്ഞ അല്ലാതെ സമ്പൂര്‍ണ്ണ അടച്ചിടല്‍ എവിടെയും ഇല്ല. ഈ മാസം 15 മുതല്‍ കേന്ദ്രത്തിലെ പുതിയ അണ്‍ലോക്ക് ഇളവുകള്‍  നിലവില്‍ വരമെങ്കിലും സ്‌കൂള്‍ തുറക്കുന്നത് അടക്കമുള്ള കാര്യത്തില്‍ കേരളം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!