മഴ കനത്തതോടെ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

0

 

ജില്ലയില്‍ മഴ കനത്തതോടെ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.ജില്ലയില്‍ 53 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. വൈത്തിരി താലൂക്കിലാണ് വീടുകള്‍ക്ക് കൂടുതല്‍ നാശനഷ്ടം.കാലവര്‍ഷം ശക്തമായതോടെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.കണിയാമ്പറ്റ, കോട്ടത്തറ, പനമരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്.ഇതോടെ പാതവശങ്ങളിലെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കലക്ടര്‍ എ. ഗീത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഇതിനിടെ കനത്ത മഴയില്‍ ജില്ലയില്‍ 53 വീടുകളാണ് ഭാഗീകമായി തകര്‍ന്നത്. രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂനുളളില്‍ എട്ട് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വൈത്തിരി താലൂക്കിലാണ് വീടുകള്‍ക്ക് കൂടുതല്‍ നാശനഷ്ടം. 30 വീടുകളാണ് വൈത്തിരിയില്‍ ഭാഗികമായി തകര്‍ന്നത്. മാനന്തവാടിയില്‍ 16 വീടുകള്‍ക്കും ബത്തേരിയില്‍ 7 വീടുകള്‍ക്കുമാണ് കേടുപാട് സംഭവിച്ചത്. ജില്ലയില്‍ നിലവില്‍ 7 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 372 പേരെയാണ് കനത്ത മഴയെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!