വന്‍മരങ്ങള്‍ കര്‍ഷകര്‍ക്കും വീടുകള്‍ക്കും ഭീഷണിയായി മാറുന്നു

0

റവന്യു പട്ടയ ഭൂമിയില്‍ നില്‍ക്കുന്ന വന്‍മരങ്ങള്‍ കര്‍ഷകര്‍ക്കും വീടുകള്‍ക്കും ഭീഷണിയാവുന്നു.റവന്യു ഭൂമിയിലെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ കര്‍ഷകര്‍ നിരവധി പരാതികള്‍ ജില്ലാ ഭരണകൂടത്തില്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.വളര്‍ന്ന് നില്‍ക്കുന്ന വന്‍ വീട്ടിമരങ്ങള്‍,കൃഷിക്കാര്‍ക്ക് മുറിച്ച് നീക്കാനുള്ള അവകാശം നല്‍കണമെന്നാണ് ആവശ്യം.നെയ്ക്കുപ്പ,കാവടം,പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ വന്‍മരങ്ങള്‍ കൃഷിക്കും,വീടുകള്‍ക്കും ഭീഷണിയായിരിക്കുന്നത്.നടവയല്‍ വില്ലേജിന് കീഴില്‍ നെയ്കുപ്പയില്‍ മാത്രം 40ഓളം കര്‍ഷകരുടെ ഭൂമിയില്‍ 300ഓളം വീട്ടിമരങ്ങളാണ് ഉള്ളത്

ജില്ലയിലെ റവന്യു,പട്ടയ ഭൂമിയിലെ വീട്ടി,തേക്ക് മരങ്ങളാണ് മുറിച്ച് നീക്കാന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്നത്.നെയ്ക്കുപ്പ,കാവടം,പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ വന്‍മരങ്ങള്‍ കൃഷിക്കും ,വീടുകള്‍ക്കും ഭീഷണിയായിരിക്കുന്നത്.ഇത്തരത്തിലുള്ള മരങ്ങള്‍ ഗവ: മെന്റില്‍ നിക്ഷിപ്തമാണ് ,ഇക്കാരണം കൊണ്ട് മരത്തിന്റെ അവകാശം കൃഷിക്കാരന് ലഭ്യമല്ല.നടവയല്‍ വില്ലേജിന് കീഴില്‍ നെയ്കുപ്പയില്‍ മാത്രം 40- ളം കര്‍ഷകരുടെ ഭൂമിയില്‍ 300-ളം വീട്ടിമരങ്ങളാണ് ഉള്ളത്

കുടുബങ്ങള്‍,മരങ്ങളുടെ ഭീഷണിയിലാണ് കഴിയുന്നത് .അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് ആവശ്യപെട്ട്,നാട്ടുകാര്‍,വില്ലേജിലും ,കളക്ട്ടട്ടര്‍ക്കും പരാതി നല്കിയിട്ടും,തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലന്ന്,കര്‍ഷകര്‍ പറഞ്ഞു .അപകടം ഉയര്‍ത്തുന്ന മരങ്ങള്‍ കര്‍ഷകര്‍ സ്വന്തം ചിലവില്‍ മുറിച്ചു കുപ്പാടി മരം ഡിപ്പോയില്‍ എത്തിക്കണമെന്നാണ് പറയുന്നത് ഇതിന് വന്‍ തുക ചിലവഴിക്കണം,പാവപ്പെട്ട കര്‍ഷകര്‍ക്ക് ഇതിനുള്ള വരുമാനമാര്‍ഗ്ഗവും ഇല്ല. മരങ്ങള്‍ മുറിച്ച് നീക്കി ഇതിന്റെ അവകാശം കര്‍ഷകര്‍ക്ക് തന്നെ നല്കണമെന്നാണ് കൃഷിക്കാര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!