ബൈരക്കുപ്പയില്‍ നട്ടുവളര്‍ത്തിയ 26 കഞ്ചാവ് ചെടികള്‍ പിടികൂടി.

വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശനുസരണം കേരള കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പ കടൈഗദ്ധ ഭാഗത്ത് നിന്നും നട്ടുവളര്‍ത്തിയതും ഉദ്ദേശം 3 അടി വീതം നീളമുള്ളതുമായ 26 കഞ്ചാവ് ചെടികള്‍ പിടികൂടി. സംഘത്തില്‍ എച്ച്.ഡി.കോട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ ദിവ്യശ്രീ, വയനാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ.ഷാജി, ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍മാരായ വിആര്‍ബാബുരാജ്, വി.രാജേഷ്, കെമു പ്രിവന്റീവ് ഓഫീസര്‍ ഇ.സി.ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ധന്വന്ത്.കെ.ആര്‍, വിപിന്‍ പി, രാജേഷ് ഇ.ആര്‍, ഐ ബി ഡ്രൈവര്‍ പ്രസാദ് .കെ, കര്‍ണാടക എക്‌സൈസ് കോണ്‍സ്റ്റബിള്‍മാരായ കൃഷ്ണപ്പ, ഭരത്, ശിവമൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.

0
Leave A Reply

Your email address will not be published.

error: Content is protected !!