മൂടിവെച്ച രഹസ്യങ്ങള്‍ മടക്കിമല മെഡിക്കല്‍ കോളേജ് കര്‍മ്മസമിതി വെളിച്ചത്ത് കൊണ്ടുവന്നതാണ് മാനന്തവാടി എം.എല്‍.എയെ പ്രകോപിപ്പിച്ചതെന്ന് കര്‍മ്മ സമിതി ഭാരവാഹികള്‍. ഒ.ആര്‍.കേളു എം.എല്‍.എ പദവി ദുരുപയോഗം ചെയ്ത് നുണ പ്രചരണം നടത്തുകയാണെന്നും കര്‍മ്മസമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ പി ഫിലിപ്പ് കൂട്ടി, ജനറല്‍ കണ്‍വീനര്‍ വിജയന്‍ മടക്കിമല, ട്രഷറര്‍ വി പി അബ്ദുല്‍ ഷുക്കൂര്‍, വൈസ് ചെയര്‍മാന്‍ ഗഫൂര്‍ വെണ്ണിയോട് എന്നിവര്‍ പങ്കെടുത്തു
ഹൈക്കോടതിയുടെ പ്രതികൂല വിധി മൂന്ന് മാസം മൂടിവച്ചതും പൊതുസമൂഹത്തിനു മുന്നിൽ ആക്ഷൻ കമ്മിറ്റിയാണ് വെളിപ്പെടുത്തിയത്. ഇതിൻറ്റെ ജാള്യത മറക്കാനാണ് സത്യം പറഞ്ഞവരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത്. ആക്ഷൻ കമ്മിറ്റി ആഭാസകരമായ സമരം അല്ല നടത്തുന്നത്, ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമാണ് സമൂഹത്തിൽ ഉയർത്തിയത്, സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത അംഗപരിമിതരെ പോലും പൊതുസമൂഹത്തിനു മുന്നിൽ എം.എൽ.എ ആക്ഷേപിച്ചു. പണം കൊടുത്താണ് ആളുകളെ സമരത്തിന് എത്തിക്കുന്നതും, തിരിച്ചുകൊണ്ടുപോയി വിടുന്നത്. സമരപ്പന്തലിൽ ഭക്ഷണം വിളമ്പുന്നു തുടങ്ങിയ ആരോപണങ്ങൾ ഒരു എം.എൽ.എയുടെ പദവിക്ക് ചേർന്നതല്ല. ആക്ഷൻ കമ്മിറ്റിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് ഗവൺമെൻറിൻറ്റെ ഭാഗമായ എംഎൽഎ സാമ്പത്തിക കുറ്റാന്വേഷണ നടത്തിപ്പിക്കണം. വിഭാഗത്തെ ഉപയോഗപ്പെടുത്തി അടിയന്തര അന്വേഷണം
ഏത് അന്വേഷണവുമായി ആക്ഷൻ കമ്മിറ്റി പൂർണമായും സഹകരിക്കും ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ വ്യക്തിഹത്യ നടത്തുന്ന ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പദവി ഒഴിയാനും പൊതുപ്രവർത്തനം അവസാനിപ്പിക്കാനും എം.എൽ.എ തയ്യാറാവണം. ഗ്ലെൻ ലെവൻ എസ്റ്റേറ്റ് മാനേജിംഗ് ഡയറക്ടർ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞ കാര്യം തന്നെയാണ് ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാണിച്ചത്. ഹൈക്കോടതിവിധി വന്നു മാസം കഴിഞ്ഞിട്ടും എസ്റ്റേറ്റ് മാനേജ്മെൻറ്റ് ഇക്കാര്യം ജനങ്ങളിൽ നിന്ന് മൂടിവച്ചു. എസ്റ്റേറ്റ് മാനേജ്മെൻറ്റ് ഇക്കാര്യത്തിൽ സ്വീകരിക്കുന്ന തുടർനടപടികൾ പ്രഖ്യാപിക്കുന്ന ജോലിയല്ല ആക്ഷൻ കമ്മിറ്റിയുടേത്. നീട്ടിക്കൊണ്ടുപോകാതെ, മടക്കിമല ഭൂമിയിൽ അടിയന്തരമായി കെട്ടിടം നിർമ്മാണം ആരംഭിക്കണം.