തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

0

പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക.അതേസമയം, മുനിസിപ്പാലിറ്റികളിലേയും കോര്‍പറേഷനുകളിലെയും അധ്യക്ഷന്മാരെ ഈ മാസം 28ന് തെരഞ്ഞെടുക്കും.

രാവിലെ 11ന് അധ്യക്ഷ തിരഞ്ഞെടുപ്പും ഉച്ചക്ക് 2 ന് ഉപാധ്യക്ഷ തിരഞ്ഞെടുപ്പും നടക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷരെ 30 ന് രാവിലെ 11 മണിക്ക് തിരഞ്ഞെടുക്കും. ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് അന്നു തന്നെ ഉച്ചക്ക് 2 ന് നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!