ഹര്‍ത്താല്‍ അക്രമം; ആറുപേര്‍ കൂടി അറസ്റ്റില്‍

0

വെള്ളമുണ്ട: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് ആറു പേര്‍ കൂടി അറസ്റ്റിലായി. പീച്ചങ്കോട് സ്വദേശികളായ കുണ്ടിലോട്ട് കെ. അയൂബ് (47), അഴകത്ത് വളപ്പില്‍ വീട്ടില്‍ എ.വി. അഷ്‌കര്‍ അലി (32), ഉള്ളാടന്‍ വീട്ടില്‍ യു. അഷ്റഫ് (43), കുനിയില്‍ വീട്ടില്‍ കെ.എസ്. മുഹമ്മദ് സക്കരിയ (25), തരുവണ പുലിക്കാട് കുന്നുംപുറത്ത് വീട്ടില്‍ കെ.പി. അഷ്റഫ് (46), മാനന്തവാടി എരുമത്തെരുവ് മണ്ണില്‍ത്തൊടി വീട്ടില്‍ സജീര്‍ (41) എന്നിവരെയാണ് മാനന്തവാടി ഇന്‍സ്പെക്ടര്‍ എം.എം. അബ്ദുള്‍ കരീമും സംഘവും അറസ്റ്റ് ചെയ്തത്. പീച്ചംകോടില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് കേടുപാട് വരുത്തിയ കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെയും ഹര്‍ത്താല്‍ പ്രേരണകുറ്റം ചുമത്തി പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ രണ്ടുപേരെയും മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പീച്ചങ്കോടില്‍ സ്വകാര്യ കാറും മില്‍ക്ക് കണ്ടെയ്നറും തകര്‍ത്തെന്നാണ് കേസ്. 2019-ലെ സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും നിയമപ്രകാരമാണ് അറസ്റ്റ്.

Leave A Reply

Your email address will not be published.

error: Content is protected !!