സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല. 

0

കേന്ദ്രം അനുവദിച്ച ഇളവ് സംസ്ഥാനത്ത് നടപ്പാക്കില്ല. ഈ മാസം 15ന് ശേഷം സ്‌കൂളുകള്‍ തുറക്കാമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തുറക്കുന്നതു പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു.

തീയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളും പകുതി പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള ഇളവും തല്‍ക്കാലം നടപ്പാക്കേണ്ടതില്ലെന്നാണ് കേരളത്തിന്റെ നിലപാട്. വിവാഹം, മരണാനന്തര ചടങ് എന്നിവയിലു നിലവിലെ ഇളവിനപ്പുറമുള്ള പുതുതായി ഒന്നും അനുവദിക്കില്ല.കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കര്‍ശന നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്.സാമൂഹിക അകലം ഉറപ്പാക്കാന്‍ 144 പ്രഖ്യാപിച്ചു.കണ്‍ടെയ്ന്‍മെന്റ് സോണുകളിലും രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും കര്‍ശന നിയന്ത്രണമുണ്ടാകും

Leave A Reply

Your email address will not be published.

error: Content is protected !!