പ്രഥമ എടച്ചന കുങ്കന്‍ സ്മാരക പുരസ്‌കാരം എം.എ വിജയന്‍ ഗുരുക്കള്‍ക്ക്

0

വയനാട് പൈതൃക സംരക്ഷണ കര്‍മസമിതി ഏര്‍പ്പെടുത്തിയ പ്രഥമ എടച്ചന കുങ്കന്‍ സ്മാരക പുരസ്‌കാരത്തിന് എം എ വിജയന്‍ ഗുരുക്കള്‍ അര്‍ഹരായതായി പൈതൃകസമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
കഴിഞ്ഞ അര നൂറ്റാണ്ടായി വയനാട്ടില്‍ കളരികള്‍ ആരംഭിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി സ്തുത്യര്‍ഹമായ സേവനങ്ങളാണ് വിജയന്‍ ഗുരുക്കളെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.ഡിസംബര്‍ 16ന് 216-മത് എടച്ചന കുങ്കന്‍ സ്മൃതിമണ്ഡപത്തിലാണ് എടച്ചന കുങ്കന്റ പിന്മുറക്കാര്‍ നല്‍കിയ 3001 രൂപയും ഫലകവും മംഗളപത്രവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുന്നത്.

നിരവധി ശിഷ്യന്‍മാരുള്ള കളരി ആശാനാണ് മാനന്തവാടി പീച്ചംകോട് സ്വദേശിയായ വിജയന്‍ ഗുരുക്കള്‍. ഡിസംബര്‍ 16ന് 216-മത് എടച്ചന കുങ്കന്‍ സ്മൃതിമണ്ഡപത്തിലാണ് എടച്ചന കുങ്കന്റ പിന്മുറക്കാര്‍ നല്‍കിയ 3001 രൂപയും ഫലകവും മംഗളപത്രവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുന്നത്. അന്നേദിവസം എടച്ചന കുങ്കന്‍ വീരമൃത്യുവരിച്ച പുളിഞ്ഞാല്‍ കോട്ട മൈതാനിയില്‍ രാവിലെ ഒമ്പതുമണിക്ക് പുഷ്പാര്‍ച്ചന നടത്തുമെന്നും, തുടര്‍ന്ന് വൈകുന്നേരം 3 മണിക്ക് കാവ്യാര്‍ച്ചന, പുല്‍പ്പള്ളി കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദര്‍ശനം തുടങ്ങിയവയും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഭാരവാഹികളായ കെ ടി സുകുമാരന്‍, രാജേന്ദ്ര പ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!