സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളും ചൊവ്വയും 12 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി.ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ ശക്തമായേക്കും.മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ചക്രവാതചുഴിയുടെ സഞ്ചാരമാണ് നിലവില്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം.ചൊവ്വാഴ്ച്ചയോടെബംഗാള്‍ ഉള്‍കടലില്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാനും ശക്തി പ്രാപിച്ച് ന്യൂനമര്‍ദമായി മാറാനും സാധ്യതയുണ്ട്.വരും ദിവസങ്ങളിലെ മഴയ്ക്ക് ഇത് കാരണമാകും.കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.