ബീവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ഥികള്‍

0

ബത്തേരി കോട്ടക്കുന്നില്‍ ബീവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കോളേജ് വിദ്യാര്‍ഥികള്‍ സംയുക്തമായി പ്രതിഷേധ മാര്‍ച്ച് നടത്തി. മൂന്ന് കോളേജടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോട്ടക്കുന്നില്‍ മദ്യവില്‍പ്പനശാല തുടങ്ങരുതെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.സെയ്ന്റ് മേരീസ് കോളേജ്, ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് കോട്ടക്കുന്ന് ടൗണിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

തുടര്‍ന്ന് മദ്യവില്പന ശാല ആരംഭിക്കാന്‍പോകുന്ന കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധ യോഗവും ചേര്‍ന്നു. മൂന്ന് കോളേജടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോട്ടക്കുന്നില്‍ മദ്യവില്പനശാല തുടങ്ങരുതെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. സെയ്ന്റ് മേരീസ് കോളേജിലെ ലഹരി വിരുദ്ധ സ്‌ക്വാഡ് കണ്‍വീനര്‍ ഡോ. ജിപ്സണ്‍ വി.പോള്‍, കോ-ഓപ്പറേറ്റീവ് കോളേജ് പ്രിന്‍സിപ്പല്‍ കെ പി റോയ്, നിര്‍മലാ സ്‌കൂള്‍ മാനേജര്‍ ഫാ. ലിന്‍സ് ചെറിയാന്‍, ഫാ. ജിന്‍സ് നെടിയവിള, ബൈജു ഐസക്ക്, മാത്യു എടേക്കാട്ട്, വിനയകുമാര്‍ അഴിപ്പുറത്ത്, വിഷ്ണു സുനില്‍, ഐറിന്‍ സജി, പി.എം. ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!