ഇന്ന് ലോക വിദ്യാര്‍ത്ഥി ദിനം ഇന്ത്യയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച എപിജെ അബ്ദുള്‍ കലാമിന്റെ ജന്മദിനം

0

ഇന്ന് ലോക വിദ്യാര്‍ത്ഥി ദിനം.ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാര്‍ത്ഥി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ 15 ലോക വിദ്യാര്‍ത്ഥി ദിനമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2010 മുതല്‍ ഈ ദിനം വിദ്യാര്‍ത്ഥി ദിനമായി ആചരിക്കാന്‍ തുടങ്ങി.പ്രശസ്ത ശാസ്ത്രജ്ഞനായ കലാം തന്റെ മിസൈല്‍ പ്രതിരോധ പ്രോഗ്രാമുകളിലൂടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി. പക്ഷേ അപ്പോഴും അദ്ദേഹത്തിന്റെ ഇഷ്ട തൊഴില്‍ അധ്യാപനമായിരുന്നു. ലോകം അതിലൂടെ തന്നെ ഓര്‍ക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായി കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത ദിവസം തന്നെ അദ്ദേഹം തന്റെ അധ്യാപക ജോലിയിലേക്ക് മടങ്ങി പോയി.സ്വഭാവവും മാനുഷിക മൂല്യങ്ങളും വളര്‍ത്തിയെടുക്കാനും സാങ്കേതിക വിദ്യയിലൂടെ കുട്ടികളുടെ പഠനശേഷി വര്‍ധിപ്പിക്കാനും ഭാവിയെ നേരിടാന്‍ മത്സരബുദ്ധിയുള്ളവരായി മാറാന്‍ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനും അധ്യാപകര്‍ സഹായിക്കണമെന്ന് കലാം വിശ്വസിച്ചു. കലാം 1998 ലെ പൊഖ്‌റാന്‍-കക ആണവ പരീക്ഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതാണ് അദ്ദേഹത്തിന് ‘മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ’ എന്ന പേര് നേടിക്കൊടുത്തത്. 2005 ല്‍ കലാം സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനോടുളള ആദര സൂചകമായി മേയ് 26 ന് ശാസ്ത്ര ദിനമായി രാജ്യത്ത് ആചരിക്കാന്‍ പ്രഖ്യാപനമുണ്ടായി.കലാമിന്റെ പേരില്‍ അവാര്‍ഡുകളുടെ നീണ്ട പട്ടികയുണ്ട്. 1981 ല്‍ പത്മഭൂഷണ്‍, 1990ല്‍ പത്മ വിഭൂഷണ്‍. ഗവേഷണത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകളും ഐഎസ്ആര്‍ഒയിലും ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) യിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പരിഗണിച്ച് രാജ്യം പിന്നീട് ഭാരത രത്‌ന നല്‍കി ആദരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 2015 ലായിരുന്നു അദ്ദേഹത്തിന്റെ മരണം. ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (കകങ) പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!