പാദസ്പര്‍ശവുമായി ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍

0

വെള്ളമുണ്ട ഡിവിഷന്‍ ഡിവിഷന്‍ പരിധിയിലെ മാനസിക വെല്ലുവിളിനേരിടുന്ന നിര്‍ധനരായ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും മികച്ച ഗുണനിലവാരമുള്ള പാദരക്ഷകള്‍ കൈമാറുന്ന പദ്ധതിയാണ് പാദസ്പര്‍ശം. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വെള്ളമുണ്ടയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു.ആയിരത്തോളം വരുന്ന ഭിന്നശേഷിക്കാര്‍ക്കും, മാനസിക വെല്ലുവിളി നേരിടുന്ന ആളുകള്‍ക്കും ഇനിമുതല്‍ പാദരക്ഷകള്‍ സൗജന്യമായി ലഭിക്കും.ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ മെമ്പര്‍ ജുനൈദ് കൈപ്പാണി മുന്‍കൈയെടുത്തു നടപ്പാക്കുന്ന വിവിധ ജന ഉപകാരപ്രദമായ പദ്ധതികളില്‍ ഒന്നാണ് പാദസ്പര്‍ശം മികച്ച ഗുണനിലവാരം ഉള്ള ചെരുപ്പുകളാണ് നല്‍കുന്നത്. പാദസ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു.ചടങ്ങിനോട് അനുബന്ധിച്ച് മാധ്യമ പുരസ്‌കാരം ലഭിച്ച റഫീഖ് വെള്ളമുണ്ടയെ ആദരിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കല്യാണി,ബ്ലോക്ക് മെമ്പര്‍മാരായ പി.കെ.അമീന്‍,വി.ബാലന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മേരി സ്മിത,പി .തോമസ്,സി.വി.രമേശന്‍,രാധ.പി ലൈബ്രറി പ്രസിഡന്റ് എം.മോഹനകൃഷ്ണന്‍,സെക്രട്ടറിഎം.സുധാകരന്‍,എം.നാരായണന്‍,എം.മണികണ്ഠന്‍,എം.മുരളീധരന്‍,എ.ജോണി,
തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!