എബിസി സെന്ററുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തേണ്ടത് അനിവാര്യം:സംഷാദ് മരക്കാര്‍

0

ജില്ലയിലെ എബിസി സെന്ററുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ഇതിനായി വലിയ തുക ആവശ്യമാണ്. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഈ തുക കണ്ടെത്തേണ്ടത്. സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ എബിസി പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.ജില്ലയില്‍ നിലവില്‍ ആകെയുള്ളത് ബത്തേരിയിലെ എബിസി കേന്ദ്രമാണ് ഭൗതിക സൗകര്യങ്ങളുടെ അഭാവം മൂലം ഈ കേന്ദ്രം പ്രവര്‍ത്തനരഹിതമാണ്. ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ എബിസി സെന്ററുകളുടെ അപര്യാപ്തത വലിയ ചര്‍ച്ചയായിരുന്നു. അതേസമയം എബിസി സെന്ററുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ലക്ഷങ്ങള്‍ വരും ഇതു കണ്ടെത്തേണ്ടത് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് അതിനാല്‍ തന്നെ സര്‍ക്കാര്‍ സഹായം കൂടിയേ തീരൂ എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സംഷാദ് മരയ്ക്കാര്‍ പറഞ്ഞു.
ജില്ലയില്‍ തനത് വരുമാനം തീരെയില്ലാത്ത പഞ്ചായത്തുകള്‍ നിരവധിയാണ് അതിനാല്‍ തന്നെ ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രത്യേക പരിഗണന ആവശ്യമാണ് എന്നാല്‍ മാത്രമേ എബിസി പദ്ധതികള്‍ വിപുലമായി മുന്നോട്ടുകൊണ്ടുപോകാന്‍ ആകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!