സംസ്ഥാനത്ത് ബസ് നിരക്ക് വര്‍ധന; ഫെബ്രുവരി ഒന്നു മുതല്‍ നടപ്പാക്കാന്‍ ആലോചന

0

സംസ്ഥാനത്ത് ഫെബ്രുവരി ഒന്നാം തീയതി മുതല്‍ ബസ് നിരക്ക് വര്‍ധന നടപ്പാക്കാന്‍ ആലോചന. ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച ഗതാഗത വകുപ്പിന്റെ ശുപാര്‍ശക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതോടെയാണ് ഫെബ്രുവരി 1 മുതല്‍ ഇത് നടപ്പാക്കാന്‍ ആലോചിക്കുന്നത്.

ശുപാര്‍ശ പ്രകാരം 2.5 കിലോമീറ്റര്‍ ദൂരത്തിന് മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കി ഉയര്‍ത്തും. കൂടാതെ തുടര്‍ന്നുള്ള ദൂരത്തില്‍ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാക്കുകയും ചെയ്യും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും ഇടയ്ക്ക് സര്‍വീസ് ആരംഭിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ 50 ശതമാനം അധികനിരക്ക് ഈടാക്കാനും തീരുമാനമുണ്ട്. ഇതിനൊപ്പം തന്നെ വിദ്യാര്‍ഥികള്‍ക്കുള്ള നിരക്കിലും വര്‍ധന ഉണ്ടായിട്ടുണ്ട്.

ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള (മഞ്ഞ റേഷന്‍ കാര്‍ഡ്) വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാര്‍ഥികളുടെയും മിനിമം ചാര്‍ജ് 5 രൂപയായി കൂട്ടും. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ് നിലവില്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനിമുതല്‍ 5 രൂപയാക്കാനാണ് പുതിയ നിര്‍ദ്ദേശം.

Leave A Reply

Your email address will not be published.

error: Content is protected !!