കുടിവെള്ളം ലഭിച്ചാലും ഇല്ലെങ്കിലും കണക്ഷന്‍ നല്‍കിയാല്‍ ബില്‍ അടക്കണമെന്ന വിചിത്ര വാദവുമായി വാട്ടര്‍ അതോറിറ്റി. കുടിവെള്ള കണക്ഷന്‍ ലഭിക്കാത്ത വീടുകളിലും വെള്ളക്കരം നല്‍കണമെന്ന അറിയിപ്പ് നല്‍കി വാട്ടര്‍ അതോറിറ്റിയുടെ സന്ദേശം.കൊട്ടാരക്കര ഉമ്മന്നുര്‍ എസ്എസിഎസ്ടി കോളനിയിലെ 150 കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം നല്‍കും മുന്‍പേ പണം ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിയുടെ സന്ദേശം എത്തിയത്.കൊട്ടാരക്കര താലൂക്കിലെ ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ മന്ത്രിമുക്ക് പട്ടികജാതി കോളനിയിലാണ് ജലജീവന്‍ പദ്ധതിയുടെ ഭാഗം കുടിവെള്ള കണക്ഷന്‍ എടുത്തവര്‍ക്കാണ് ഇരുട്ടടി കിട്ടിയത്. കണക്ഷന്‍ എടുത്ത് 3 മാസം പിന്നിട്ടിട്ടും പൈപ്പില്‍ വെള്ളം എത്തിയില്ല. പക്ഷേ ബില്‍ എത്തി. രണ്ട് മാസത്തെ ബില്‍ ഒരുമിച്ചാണ് എത്തിയിട്ടുള്ളത്.പ്രധാന പൈപ്പും വീടുകളിലേക്കുള്ള കണക്ഷനും പലസ്ഥലത്തും ബന്ധിപ്പിച്ചിട്ടില്ല. പക്ഷെ അവര്‍ക്കും കിട്ടി ബില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശം. ടാപ്പ് പോലും സെറ്റ് ചെയ്യാത്ത വീടുകളിലും ബില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ വെള്ളം എത്തിയാലും ഇല്ലെങ്കിലും ബില്‍ അടച്ചേ പറ്റുവെന്നാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്.ബില്‍ അയക്കാന്‍ വാട്ടര്‍ അതോറിറ്റി കാട്ടിയ ഉത്സാഹം വെള്ളം എത്തിക്കാന്‍ കാണിച്ചെല്ലെന്നാണ് നാട്ടുകാരുടെ പരാതി. വിഷയത്തില്‍ അടിയന്ത