സംസ്ഥാനത്ത് മദ്യവില്‍പനയ്ക്കായുള്ള ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കാന്‍ ആലോചന. ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ തിരക്ക് ഒഴിവാക്കാനാണ് നടപടി. ഔട്ട്ലെറ്റുകള്‍ അടച്ചിട്ടതോടെ ബെവ്കോയ്ക്ക് വലിയ വരുമാന നഷ്ടമാണുണ്ടായത്. ആപ്പ് പുനരാരംഭിക്കാന്‍ എക്സൈസിന്റെ അനുമതി ലഭിച്ചതായാണ് സൂചന.
കൊവിഡ് വ്യാപനത്തില്‍ ഔട്ട്ലെറ്റുകള്‍ അടച്ചിട്ടതോടെ ഇതുവരെ ആയിരം കോടിയുടെ വരുമാന നഷ്ടമുണ്ടായി. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ വലിയ തിരക്ക് ഔട്ട്ലെറ്റുകളില്‍ ഉണ്ടാകുമെന്ന ആശങ്ക സര്‍ക്കാരിനുമുണ്ട്. 2020 മെയ് 27നാണ് ബെവ്ക്യൂ ആപ്പിന് തുടക്കമിടുന്നത്. തുടക്കത്തില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നെങ്കിലും അവ പരിഹരിക്കുകയായിരുന്നു. എന്നാല്‍ ബെവ്ക്യൂ ആപ്പിലേക്ക് ടോക്കണുകള്‍ നല്‍കുന്നതിന് പകരം ടോക്കണുകള്‍ പോകുന്നത് ബാറുകളിലേക്കാണ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇത്തരം പരാതികളെല്ലാം പരിഹരിച്ചാകും ആപ്പ് പുനരാരംഭിക്കുക. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.