തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ 27 ലിറ്റര്‍ ആസാം നിര്‍മ്മിത വിദേശമദ്യം പിടികൂടി

0

രാത്രികാലഅന്തര്‍സംസ്ഥാന ബസുകളില്‍ മദ്യം, മയക്കുമരുന്ന് എന്നിവ വന്‍തോതില്‍ കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവും,ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരോടൊപ്പം തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ ബാഗില്‍ സൂക്ഷിച്ച 36 കുപ്പി ആസ്സാം നിര്‍മ്മിതവിദേശമദ്യം കണ്ടെത്തി. പ്രതിയെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.മദ്യം മയക്കുമരുന്ന് എന്നിവ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ബസുകളില്‍ കയറ്റിവിടുകയും ബസ്സ് ഡെസ്റ്റിനേഷന്‍ പോയിന്റ് കളില്‍ എത്തുമ്പോള്‍ മേല്‍ പറഞ്ഞ ലോബികള്‍ ഇവ ബസില്‍ നിന്നും എടുക്കുന്ന പുതിയരീതിയാണ് ഈ കേസെന്ന് മനസ്സിലായതായും എക്സൈസ് അധികൃതര്‍പറഞ്ഞു.പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.എം ലത്തീഫ്, സിഇഒ മാരായ വി.കെ സുധീഷ്, വിപിന്‍കുമാര്‍, സാലിം, ബാബു, എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!