പൊലീസ് തലപ്പത്ത് അഴിച്ചുപണി, കൂട്ട സ്ഥലംമാറ്റം

0

പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഡയറക്ടറായിരുന്ന എഡിജിപി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. ഇതടക്കം സംസ്ഥാനത്തെ പൊലീസ് സേനയില്‍ വലിയ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമര്‍ശനം ഉയരുന്നതിനിടെയാണ് അഴിച്ചുപണിയെന്നത് ശ്രദ്ധേയമാണ്. ജില്ലാ പൊലീസ് മേധാവി സ്ഥാനത്തടക്കം മാറ്റമുണ്ട്.

കെ. പത്മകുമാറാണ് പുതിയ പൊലിസ് ആസ്ഥാന എഡിജിപി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്‌കോ എം ഡിയായി നിയമിച്ചു. എംആര്‍ അജിത് കുമാറിനെ പൊലീസ് ബറ്റാലിയന്റെ എഡിജിപി യായി മാറ്റി. ഉത്തരമേഖലാ ഐജിയായി ടി വിക്രമിന് ചുമതല നല്‍കി. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി.

മറ്റ് മാറ്റങ്ങള്‍

ബെവ്‌കോ എം ഡി ശ്യാം സുന്ദര്‍ ഇനി ക്രൈം ബ്രാഞ്ച് ഡി ഐ ജി
കോഴിക്കോട് റൂറല്‍ എസ്പി ശ്രീനിവാസനെ ഇന്റലിജന്‍സ് വിഭാഗത്തിലേക്ക് മാറ്റി
എറണാകുളം റൂറല്‍ എസ്പി കാര്‍ത്തികിനെ കോട്ടയത്തേക് മാറ്റി
കൊല്ലം കമ്മീഷണര്‍ നാരായണന്‍ പൊലീസ് ആസ്ഥാനത്തേക്ക് മാറും
മെറിന്‍ ജോസഫ് പുതിയ കൊല്ലം കമ്മീഷണറാകും
കറുപ്പസ്വാമി കോഴിക്കോട് റൂറല്‍ എസ്പിയാകും
വയനാട് എസ്പിയായിരുന്ന അരവിന്ദ് സുകുമാറിനെ കെഎപി നാലിലേക്ക് മാറ്റി
കോട്ടയം എസ്പി ശില്‍പ്പയെ വനിത ബറ്റാലിയനിലേക്ക് മാറ്റി
ആര്‍ ആനന്ദ് വയനാട് എസ്പിയാകും
വിവേക് കുമാറാണ് പുതിയ എറണാകുളം റൂറല്‍ എസ്പി
കുര്യാക്കോസ് ഇടുക്കി എസ്പിയാകും

Leave A Reply

Your email address will not be published.

error: Content is protected !!