1098 അല്ല, കുട്ടികള്‍ ഇനി മുതല്‍ സഹായത്തിനായി 112-ല്‍ വിളിക്കണം

0

കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് ലൈന്‍ നമ്പറായ 1098 കഴിഞ്ഞ 26 വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാര്‍ ഈ നമ്പര്‍ 112 എന്ന ഒറ്റ ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ലയിപ്പിച്ചിരിക്കുന്നു.എല്ലാ അടിയന്തര കോളുകള്‍ക്കും ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ (1098) 112മായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി മനോജ് കത്തിലൂടെ അറിയിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷനുകളുടെയും സിഡാക് എന്ന സെന്‍ട്രല്‍ കംപ്യൂട്ടര്‍ ഡെവലപ്മെന്റ് സെന്ററിന്റെയും സഹായത്തോടെയാണ് 112 ഇന്ത്യ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനതല നോഡല്‍ ഓഫീസര്‍മാരെയും രണ്ടാം ലെവല്‍ ഓഫീസര്‍മാരെയും തെരഞ്ഞെടുക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മിഷന്‍ വത്സലയ പ്രകാരം 1098 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 112 ലേക്ക് ലിങ്ക് ചെയ്യപ്പെടും.അമേരിക്കയില്‍ അടിയന്തര സാഹചര്യങ്ങളില്‍ 911 എന്ന നമ്പര്‍ ഉപയോഗിക്കുന്നതിനാല്‍ ഇന്ത്യയില്‍ 112 ആക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആംബുലന്‍സിന് 108, പൊലീസിന് 100, അഗ്‌നിശമന സേനയ്ക്ക് 101, കുട്ടികളുടെ സംരക്ഷണത്തിന് 1098 എന്നിങ്ങനെയാണ്. ഇവ പ്രത്യേകം ഓര്‍ക്കുന്നതിനു പകരം 112 എന്ന ഒറ്റ എമര്‍ജന്‍സി നമ്പറില്‍ വിളിച്ചാല്‍ എല്ലാ സേവനങ്ങളും ലഭിക്കുമെന്നാണ് കത്തില്‍ പറയുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!