സംസ്ഥാനത്തെ മികച്ച പിടിഎ യ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് സമ്മാനിച്ച പുരസ്‌കാരതുക വിനിയോഗിച്ച് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
സംസ്ഥാനത്തെ മികച്ച പിടിഎയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് സമ്മാനിച്ച പുരസ്‌കാരത്തുക വിനിയോഗിച്ച് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പിടിഎ വിദ്യാലയങ്കണത്തില്‍ സ്ഥാപിച്ച ഗാന്ധി ശില്‍പത്തിന്റെയും, ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചു നിര്‍മിച്ച സ്‌കൂള്‍ പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വ്വഹിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സെപ്തംബര്‍ 26 ന് രാവിലെ പത്തു മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനാകും.എം.പി രാഹുല്‍ ഗാന്ധി മുഖ്യ സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ മുഖ്യ പ്രഭാഷണവും,പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് പദ്ധതി വിശദീ കരണം നടത്തും.ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ബിന്ദു, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, ഡിവിഷന്‍ മെമ്പര്‍ സിന്ധു ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന വിജയന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി നുസ്രത്ത്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.വാസുദേവന്‍, ബേബി വര്‍ഗീസ്, ഉഷാ രാജേന്ദ്രന്‍, അംഗങ്ങളായ ടി.പി ഷിജു, പി.വി വേണുഗോപാല്‍, ഹയര്‍ സെക്ക ണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.അനില്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ശശി പ്രഭ, എസ്.എം.സി ചെയര്‍മാന്‍ ടി.എം ഹൈറുദ്ദീന്‍, പി.കെ ഫൈസല്‍, പി.കെ സജീവന്‍, വി.എം വിശ്വനാഥന്‍, സി.പി കുഞ്ഞു മുഹമ്മദ്, എന്‍.ഫാരിസ്, എം രഘുനാഥ്, ഡോ.ബാവ കെ.പാലുകുന്ന്, എ.ബി ശ്രീകല, പി.ടി ജോസ്, ടി.ടി.രജനി എന്നിവര്‍ പ്രസംഗിക്കും. പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍ സ്വാഗതവും വൈസ് പ്രിന്‍പ്പാള്‍ ജോയ് വി.സ്‌കറിയ നന്ദിയും പറയും. പരിപാടികളുടെ ഭാഗമായി ഗാന്ധി ദര്‍ശനത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ ഉദ്ഘാടനം ചെയ്യും. ആര്‍.ടി മുന്‍ റിസര്‍ച്ച് ഓഫീസറും എഴുത്തുകാരനുമായ കെ.വി മനോജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് അസി.പ്രൊഫസറും, പ്രഭാഷകനുമായ ശ്രീജിത്ത് ശിവരാമന്‍ എന്നിവര്‍ പ്രബന്ധമവതരിപ്പിക്കും. ജില്ലയില്‍ ആദ്യമായാണ് ഒരു വിദ്യാലയങ്കണത്തില്‍ ഗാന്ധിജിയുടെ ശില്‍പം സ്ഥാപിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.പത്രസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ഷിവി കൃഷ്ണന്‍, ജോയ് വി സ്‌കറിയ, മനോജ് ചന്ദനക്കാവ്, ടി.എം ഹൈറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.