പൂതാടി പഞ്ചായത്തിലെ 21-ാം വാര്‍ഡ് കോട്ടവയല്‍ – ചെമ്പകപ്പറ്റ – പൂതാടി റോഡാണ് തകര്‍ന്ന് ഒരാള്‍ ആഴത്തില്‍ കുഴി നിറഞ്ഞ് ചളിക്കുളമായി കിടക്കുന്നത്.നിരവധി ആളുകളാണ് ഈ വഴി സഞ്ചരിക്കുന്നത്.കാല്‍നടയാത്ര പോലും ചെയ്യാന്‍ പറ്റാത്ത വിധമാണ് റോഡ് തകര്‍ന്ന് കിടക്കുന്നത. മഴക്കാലത്തിന് മുമ്പ്് ആരംഭിച്ച റോഡിലെ 800 മീറ്റര്‍ ഭാഗം നവീകരിക്കുന്ന പണികള്‍ നിലച്ചതേടെ ഒരു നാടിന്റെ മുഴുവന്‍ സഞ്ചാര പാതയും അടഞ്ഞു .പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് റോഡ് ചളിക്കുളമാവാന്‍ കാരണം . കോട്ടവയല്‍ – ചെമ്പകപറ്റ റോഡ് അടിയന്തിരമായി നന്നാക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.