കേരള വിഷന്‍ ബിസിനസ് മീറ്റിന് സമാപനം

0

ജില്ലയില്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ എന്നീ മൂന്ന് കേന്ദ്രങ്ങളിലും നീലഗിരി ജില്ലയിലെ പാട്ട വയലിലും കേരള വിഷന്‍ ബിസിനസ് മീറ്റ് നടന്നു. ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് എത്തിക്കുക,7 ലക്ഷം കണക്ഷന്‍ ഉള്ള കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് 10 ലക്ഷം കണക്ഷന് മുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത് മേഖലാ തലങ്ങള്‍ കേന്ദ്രീകരിച്ചും സബ് ഡിസ്ട്രിബ്യൂഷന്‍ കേന്ദ്രീകരിച്ചും ബിസിനസ് മീറ്റ്‌സംഘടിപ്പിക്കുന്നത്. എന്ന ലക്ഷ്യത്തോടെയാണ് മീറ്റ് സംഘടിപ്പിച്ചത്.100 കണക്കിന്. കേബിള്‍. ഓപ്പറേറ്റര്‍മാരാണ് വിവിധ സ്ഥലങ്ങളില്‍ നടന്ന മീറ്റില്‍ പങ്കെടുത്തത്. ചുരുങ്ങിയ നിലക്കില്‍ ബ്രോഡ്ബാന്‍ഡ് വൈഫൈ കണക്ഷന്‍, ഐപി ടിവി, വോയിസ് കോള്‍, ഒടിടി സര്‍വീസുകളാണ് ഉപഭോക്താക്കള്‍ക്ക് കേരള വിഷന്‍ നല്‍കുന്നത്. ഇത് നല്‍കാന്‍ വേണ്ടിയുള്ള പദ്ധതികളും ഓഫറുകളും കേരള വിഷന്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവില്‍ സൗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ ബിസിനസ് പ്രൊവൈഡര്‍ ആണ് കേരളവിഷന്‍. ഇന്ത്യയിലെ പന്ത്രണ്ടാമത് കമ്പനിയായ കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് ലിമിറ്റഡ് രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് ബ്രോഡ്ബാന്‍ഡ് സേവനം എത്തിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങളും കമ്പനിയെ തേടിയെത്തിയിട്ടും ഉണ്ട്. ഓണത്തെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങുമ്പോള്‍ വളരെ കുറഞ്ഞ നിരക്കില്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് നല്‍കിയാണ് മലയാളികള്‍ക്ക് കേരള വിഷന്‍ ഓണസമ്മാനം ഒരുക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!