അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി; നന്ദു മഹാദേവ ഇനി വേദനയില്ലാത്ത ലോകത്തില്‍

0

എത്ര നാള്‍ ജീവിച്ചു എന്നതില്‍ അല്ല, എത്ര സന്തോഷത്തോടെ ജീവിച്ചു എന്നതില്‍ തന്നെയാണ് വിജയമെന്ന് പറഞ്ഞ് അതിജീവനത്തിന്റെ രാജകുമാരന്‍ ഒടുവില്‍ യാത്രയായി. കാന്‍സറിനോടുള്ള പോരാട്ടം അവസാനിപ്പിച്ച് നന്ദു മഹാദേവ(27) വിട പറഞ്ഞു. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായാ നന്ദു മഹാദേവ അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. കോഴിക്കോട് എം വി ആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.

നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായിരുന്നു നന്ദു മഹാദേവ. കാന്‍സറിനെ സധൈര്യം നേരിട്ട് പുഞ്ചിരിയോടെ മുന്നേറുന്ന നന്ദുവിനെ അറിയാത്തവരായി അധികംപേര്‍ കാണില്ല. അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം നന്ദു സോഷ്യല്‍ മിഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.നന്ദു ജീവിതത്തിലേക്ക് സുഖംപ്രാപിച്ച് തിരിച്ചെത്താന്‍ സ്‌നേഹത്തോടെ പ്രാര്‍ഥിക്കുന്ന നിരവധി പേരെ ദുഃഖത്തിലാഴ്ത്തിയാണ് ഈ ചെറുപ്പക്കാരന്‍ യാത്രയായത്. അര്‍ബുദം കരളിനെയും ബാധിച്ചതായി കഴിഞ്ഞ ഫെബ്രുവരിയില്‍ നന്ദു ഫെയ്‌സുബുക്കില്‍ കുറിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!