ബിസിനസ് മീറ്റില്‍ തമിഴ്‌നാട് നീലഗിരി ഭാഗങ്ങളിലെ 75 ഓളം ഓപ്പറേറ്റര്‍മാര്‍ പങ്കെടുത്തു. കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് മാനേജിങ് ഡയറക്ടര്‍ കെ ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് നല്‍കിയതിനു ശേഷമുള്ള ആദ്യ യോഗം ആയിരുന്നു പാട്ട വയലില്‍ നടന്നത്.തമിഴ്‌നാട്. നീലഗിരി ജില്ലയിലെ. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്ബാന്‍ഡ് വിതരണക്കാരായ കേരള വിഷന്‍ നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കിയതിനുശേഷം നടന്ന ആദ്യ മീറ്റിംഗ് ആയിരുന്നു ടന്നത്. കുത്തക ബ്രോഡ്ബാന്‍ഡ് കമ്പനികളില്‍ നിന്നും വ്യത്യസ്തമായി കസ്റ്റമര്‍ക്ക് ലളിതമായ പ്ലാനുകളും.കുറഞ്ഞ കണക്ഷന്‍ നിരക്കും നല്‍കി, കുറഞ്ഞ ദിവസം കൊണ്ട് തന്നെ കേരള വിഷന്‍ നീലഗിരിയില്‍ തരംഗമായി. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മന്‍സൂര്‍, കെസിസിഎല്‍ ഡയറക്ടര്‍ അനില്‍ മംഗലത്ത്, വയനാട് വിഷന്‍ മാനേജിങ് ഡയറക്ടര്‍ പി എം ഏലിയാസ്, സംഘടനാ ജില്ലാ സെക്രട്ടറി അഷറഫ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കാസിം, ജോമേഷ്, അബ്ദുള്ള, മനോജ് തുടങ്ങിയവരും. സംഘടനാ ജില്ലാ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.