കോവിഡ് സാഹചര്യത്തിന്‍ പാന്‍-ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാന്‍ 2022 മാര്‍ച്ച് 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. കോവിഡിന്റെ സാഹചര്യത്തില്‍ നികുതി ദായകര്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് ബന്ധിപ്പിക്കല്‍ സമയം ആറുമാസം കൂടി നീട്ടാനുള്ള ആദായ നികുതി വകുപ്പിന്റെ തീരുമാനം.നേരത്തേ സെപ്റ്റംബര്‍ 30ന് മുമ്പ് പാന്‍ – ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. ഈ വര്‍ഷം മാത്രം നാലാമത്തെ തവണയാണ് ആധാര്‍ – പാന്‍ ബന്ധിപ്പിക്കാനുള്ള സമയം സര്‍ക്കാര്‍ നീട്ടി നല്‍കുന്നത്.
നേരത്തേ ജൂലൈയിലായിരുന്ന ഡെഡ്‌ലൈന്‍ സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്ന്നായിരുന്നു അത്. നേരത്തേ പാന്‍ ആധാര്‍ കാര്‍ഡുമായി സെപ്റ്റംബര്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനങ്ങള്‍ തടസപ്പെടുമെന്നായിരുന്നു അധികൃതര് അറിയിച്ചത്. ബാങ്ക് അക്കൗണ്ടുകള് തുടങ്ങുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും പാന്‍ – ആധാര്‍ കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. നിലവില്‍ 50,000ത്തില്‍കൂടുതലുള്ള സാമ്പത്തിക ഇടപാടുകള്ക്ക് പാന് കാര്ഡ് നിര്ബന്ധമാണ്.