സുല്‍ത്താന്‍ ബത്തേരി: ‘കുറുപ്പ്’ ലെ ആ വൈറല്‍ ഗാനം പൂവിട്ടത് ഈ മലഞ്ചെരിവില്‍ നിന്നുമാണ്. ബത്തേരി സ്വദേശി എഴുതുകയും ബത്തേരി സ്വദേശി തന്നെ ഈണമിടുകയും ചെയ്ത സിനിമാ ഗാനത്തെക്കുറിച്ചാണ് പറഞ്ഞു വന്നത്. ദുല്‍ഖര്‍സല്‍മാന്‍ നായകനായി ഈ മാസം പന്ത്രണ്ടിന് പുറത്തിറങ്ങാനിരിക്കുന്ന കുറുപ്പ് എന്ന സിനിമയിലെ ഡിങ്കിരി ഡിങ്കാലെ ഡിനിക്ക് ഡിങ്കിരെ ഡിങ്കാലെ എന്ന ഗാനമാണ് വൈറലായിരിക്കുന്നത്. ബത്തേരി മാനിക്കുനി സ്വദേശി ടെറിയാണ് വരികള്‍ എഴുതിയത്. ഇതിന് ഈണം നല്‍കിയത് സുലൈമാന്‍ കക്കോടനാണ്.
മലയാളത്തിനുപുറമെ നാല് ഭാഷകളില്‍ കൂടി റിലീസാകുന്ന ഈ ചിത്രത്തിലും ഈ ഗാനമുള്‍പ്പെട്ടിട്ടുണ്ട്. ബത്തേരി മാനിക്കുനി സ്വദേശി ടെറി 35 വര്‍ഷമായി സുഹൃത്തുക്കള്‍ക്കൊപ്പം കൂടുമ്പോള്‍ പാടിവരുന്ന ഗാനമാണ് ഇപ്പോള്‍ സിനിമാഗാനമായിമാറി വൈറലായിരിക്കുന്നത്. ഈ ഗാനം യൂട്യൂബിലൂടെ പുറത്തിറങ്ങിയപ്പോള്‍തന്നെ മറ്റുള്ളവരും ഏറ്റെടുത്തുകഴിഞ്ഞു. ദുല്‍ഖര്‍സല്‍മാന്‍ നായകനാകുന്ന കുറുപ്പ് എന്ന സിനിമയിലാണ് ടെറിയുടെ ഡിങ്കിരി ഡിങ്കാലെ ഡിനിക്ക് ഡിങ്കിരി ഡിങ്കാലെ, ഉലകം പോണപോക്ക് പാറ് കണ്ണമ്മ പെണ്ണാളെ എന്നുതുടങ്ങുന്ന അടിപൊളിഗാനം ഉള്ളത്. ഈ വരികള്‍ക്ക് ഈണം പകര്‍ന്നത് ബത്തേരി സ്വദേശിയും ടെറിയുടെ സഹൃത്തുമായ സുലൈമാന്‍ കക്കോടനാണ്.
ദുല്‍ഖര്‍ സല്‍മാന്റെ മാനേജര്‍ വയനാട്ടിലെത്തിയപ്പോള്‍ ഈ ഗാനം കേള്‍ക്കുകയും ഇതിഷ്ടപ്പെട്ട് സിനിമയില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ടെറി പറയുന്നത്. ഇതില്‍ സന്തോഷമുള്ളതായും ഗാനം കേട്ട് ആളുകള്‍ അഭിനന്ദിക്കുന്നതായും ടെറി പറയുന്നു. മലയാളത്തിനുപുറമെ കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും കുറുപ്പ് റീലീസ് ചെയ്യുന്നുണ്ട്. ഈ സിനിമകളിലും ടെറിയും ഗാനം ഉള്‍പ്പെട്ടിട്ടുണ്ട്. ബത്തേരി മാനിക്കുനി സ്വദേശിയായ ടെറി റിസോര്‍ട്ട്ജീവനക്കാരനാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ചെറുപ്പംമുതല്‍ പാട്ടിനോട് താല്‍പര്യമുള്ള ടെറി ഇത്തരത്തിലുള്ള നിരവധി ഗാനങ്ങള്‍ രചിച്ച് കൂട്ടുകാര്‍ക്ക് ഇടയില്‍ ആലപിക്കാറുണ്ട്.