ആംബുലന്‍സ് പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം

0

 

മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് ആംബുലന്‍സ് പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം.സേവാഭാരതിയുടെ ആംബുലന്‍സ് സര്‍വ്വീസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സംയുക്ത യൂണിയന്‍ പ്രവര്‍ത്തകരും സേവാഭാരതി പ്രവര്‍ത്തകരും തമ്മില്‍ ഇന്ന് ഉച്ചയോടെ ആശുപത്രി പരിസരത്ത് വാക്കേറ്റം ഉണ്ടായി. കോഡിനേഷന്‍ കമ്മിറ്റിയുമായി ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണ് സേവാഭാരതി പ്രവര്‍ത്തകര്‍ ആംബുലന്‍സ് പാര്‍ക്ക് ചെയ്തതെന്നാണ് ട്രേസ് യൂണിയന്‍ പ്രവര്‍ത്തകര്‍ പറയുന്നത്. സംയുക്ത ട്രേഡ് യൂണിയന്‍ നഗരസഭയ്ക്കും കോര്‍ഡിനേഷന്‍ കമ്മിറ്റിയ്ക്കും അപേക്ഷ നല്‍്കി മൂന്നുമാസമായും ഒരു നടപടിയുമില്ലെന്നാണ് സേവാഭാരതി പ്രവര്‍ത്തകര്‍ പറയുന്നത്.

സേവാഭാരതിയുടെ ആംബുലന്‍സ് പാര്‍ക്കിംഗുമായിബന്ധപ്പെട്ടാണ് ഇന്ന് ഉച്ചയോടെ പ്രവര്‍ത്തകരും സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായത്. കോഡിനേഷന്‍ കമ്മിറ്റിയുമായി ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണ് സേവാഭാരതി പ്രവര്‍ത്തകര്‍ ആംബുലന്‍സ് പാര്‍ക്ക് ചെയ്തതെന്നാണ് സംയുക്ത ട്രേസ് യൂണിയന്‍ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ സംയുക്ത ട്രേഡ് യൂണിയന്‍ നഗരസഭയ്ക്കും കോര്‍ഡിനേഷന്‍ കമ്മിറ്റിയ്ക്കും അപേക്ഷ നല്കി മൂന്നുമാസമായും ഒരു നടപടിയുമില്ലെന്നാണ് സേവാഭാരതി പ്രവര്‍ത്തകര്‍ പറയുന്നത്. (ആ്യലേ) തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും സംഘര്‍ഷം ഒഴിവാക്കുകയുമായിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചകഴിഞ്ഞ് ഡി എം ഒ യുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സേവാഭാരതിയുടെ ആംബുലന്‍സ് തല്‍ക്കാലം കോമ്പണ്ടില്‍ നിന്ന് മാറ്റി പാര്‍ക്ക് ചെയ്യാന്‍ തീരുമാനമായി. പിന്നീട് ചേരുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തില്‍ പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന തീരുമാനവും കൈക്കൊണ്ടു.

Leave A Reply

Your email address will not be published.

error: Content is protected !!