കുറുക്കന്മൂല കടുവാ വിഷയം; കളക്ടര്‍ യോഗം വിളിച്ചു, ഉദ്യോഗസ്ഥര്‍ പങ്കെടുത്തില്ല

0

കുറുക്കന്മൂലയിലെ കടുവാ വിഷയം കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തില്ല. കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരതുക വര്‍ദ്ധിപ്പിക്കാനായി സര്‍ക്കാരിന് ശുപാര്‍ശചെയ്യാന്‍ യോഗം തീരുമാനിച്ചു. പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കാന്‍ സബ്കളക്ടറെയും ഡി എഫ് ഒ യെയും യോഗം ചുമതലപ്പെടുത്തി.

പയ്യമ്പള്ളിമേഖലയില്‍ കഴിഞ്ഞ ഒരു മാസത്തിനടുത്തായി നിലനില്‍ക്കുന്ന കടുവാഭീഷണി പരിഹരിക്കുന്നതിന് വനം വകുപ്പ് കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും നിലവിലെ തെരച്ചിലുകളും നടപടികളും അപര്യാപ്തമാണെന്നും റവന്യുവകുപ്പ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.തുടര്‍ന്നാണ് വെള്ളിയാഴ്ച കളക്ട്രേറ്റില്‍ വെച്ച് സംയുക്തയോഗം വിളിച്ചുചേര്‍ത്തത്.

എന്നാല്‍ യോഗത്തില്‍ ഡി ഫ് ഒ മാരുള്‍പ്പെടെ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാരും തന്നെ പങ്കെടുത്തില്ല.വനം വകുപ്പും നാട്ടുകാരും തമ്മിലുള്ള പ്രാദേശിക വിഷയം പരിഹരിക്കുന്നതിന് സംയുക്തയോഗം വിളിച്ചുചേര്‍ക്കാന്‍ സബ്കളക്ടറെ യോഗം ചുമതലപ്പെടുത്തി.

കടുവാ ശല്യംകാരണം പയ്യമ്പള്ളിമേഖലയിലെ ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് മതിയായ പരിഹാരം കണ്ടെത്താനായി യോഗം സബക്ളക്ടറെയും ഡി എഫ് ഒ യെയും ചുമതലപ്പെടുത്തി.സ്ഥം എം എല്‍ എ ഒ ആര്‍ കേളുസലബ്കളക്ടര്‍,മാനന്തവാടി തഹസില്‍ദാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.എന്നാല്‍ കോണ്‍ഗ്രസ്സ് യോഗത്തില്‍ നിന്നും വിട്ടു നിന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!