കെ ജെ ദേവസ്യ സ്ഥാനമൊഴിഞ്ഞു

0

 

മുപ്പത്തിയഞ്ച് വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനെ ജില്ലയില്‍ നയിച്ച കെ ജെ ദേവസ്യ സ്ഥാനമൊഴിഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന് ജില്ലയില്‍ ഇനി പുതിയ അമരക്കാരന്‍. സീനിയര്‍ നേതാവ് ജോസഫ് മാണിശ്ശേരിയാണ് പുതിയ ജില്ലാ പ്രസിഡണ്ട്. ഇന്ന് നടന്ന ജില്ലാപ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്.മുന്‍ പ്രസിഡണ്ടായിരുന്ന കെ ജെ ദേവസ്യയെ പാര്‍ട്ടി സംസ്ഥാനകമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു.

കഴിഞ്ഞ മൂന്നര പതിറ്റാണ്ട് ജില്ലയില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ നയിച്ച കെ ജെ ദേവസ്യക്ക് പകരക്കാരനായാണ് സീനിയര്‍ നേതാവായ ജോസഫ് മാണിശ്ശേരിയെ പുതിയ ജില്ലാപ്രസിഡണ്ടായി സംസ്ഥാന കമ്മറ്റി തീരുമാനിച്ചത്. ഇന്ന് കേരള ഹൗസില്‍ നടന്ന പ്രവര്‍്ത്തക കണ്‍വെന്‍ഷനിലാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. ജോസ് കൈതമറ്റത്തിന് ശേഷം 1987ല്‍ പാര്‍ട്ടിയുടെ ജില്ലാപ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ ജെ ദേവസ്യ പാര്‍ട്ടിയുടെ പല പ്രതിസന്ധിഘട്ടങ്ങളിലും ശക്തമായി നിലകൊണ്ടയാളാണ്. കെ ജെ ദേവസ്യ ജില്ലാ പ്രസിണ്ടായിരുന്ന കാലത്താണ് മലബാറില്‍ ആദ്യമായി സുല്‍ത്താന്‍ബത്തേരിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഒരു നഗരസഭചെയര്‍മാന്‍ സ്ഥാനം ലഭിക്കുന്നത്. നിലവില്‍ കുണ്ടറ സിറാമിക്സ് സംസ്ഥാന ചെയര്‍മാനാണ് കെ ജെ ദേവസ്യ.

Leave A Reply

Your email address will not be published.

error: Content is protected !!