ഗാർഹിക പാചകവാതകവില 10 രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ഇതോടെ 819 രൂപയുണ്ടായിരുന്ന സിലിണ്ടറിന് 809 രൂപയാകും.
ഒരു മാസത്തിനിടയിൽ നാല് തവണ വില വർധിച്ചതിനു ശേഷമാണ് പത്ത് രൂപ കുറച്ചിരിക്കുന്നത്. സാധാരണഗതിയിൽ പ്രഖ്യാപന ദിവസം മുതലാണ് വിലയിൽ മാറ്റമുണ്ടാകുന്നതെങ്കിൽ ഇക്കുറി ഒരു ദിവസം മുമ്പ് തന്നെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. പശ്ചിമബംഗാൾ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്.