എന്‍.എച് അന്‍വര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു; നാല് പുരസ്‌കാരങ്ങള്‍ വയനാട് വിഷന്

0

കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍(സി.ഒ.എ) സംസ്ഥാന പ്രസിഡന്റായിരുന്ന എന്‍.എച്ച് അന്‍വറിന്റെ സ്മരണാര്‍ത്ഥം എന്‍.എച്ച് അന്‍വര്‍ ട്രസ്റ്റ് നല്‍കി വരുന്ന അഞ്ചാമത് ടെലിവിഷന്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു.കേബിള്‍ ടി.വി ചാനലുകളിലെ മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിക്കുള്ള പുരസ്‌കാരം വയനാട് വിഷന്‍ ചാനല്‍ ചീഫ് എഡിറ്റര്‍ വി.കെ രഘുനാഥും കേബിള്‍ ടി.വി ചാനലുകളിലെ മികച്ച പ്രോഗ്രാം പ്രൊഡ്യൂസറിനുള്ള പുരസ്‌കാരം വയനാട് വിഷന്‍ ചാനലിലെ ശ്രുതി കെ.ഷാജിയും കേബിള്‍ ടി.വി ചാനലുകളിലെ മികച്ച വിഷ്വല്‍ എഡിറ്റര്‍ക്കുള്ള പുരസ്‌കാരം വയനാട് വിഷന്‍ ചാനലിലെ സഞ്ജയ് ശങ്കരനാരായണനും മികച്ച ക്യാമറാ പേഴ്‌സണുള്ള പുരസ്‌കാരം വയനാട് വിഷന്‍ ചാനലിലെ അനീഷ് നിളയും ഏറ്റുവാങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!