ബ്ലേഡ്കാരന്റെ മര്‍ദ്ദനം ഹോട്ടലുടമ ആശുപത്രിയില്‍

0

ഇരുളം എസ്.എ ഹോട്ടല്‍ ഉടമ സുബൈറിനാണ് മര്‍ദ്ദനം ഏറ്റത്. ബ്ലേഡ്കാരനായ ഇരുളം പുത്തന്‍വീട്ടില്‍ ജംഷീത് മര്‍ദ്ദിച്ചെന്നാണ് പരാതി. കേണിച്ചിറ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. 100000/രൂപ ചെക്കും, മുദ്ര പത്രവും നല്‍കി പലിശയക്ക് വാങ്ങിയതായിരുന്നു പണം. എല്ലാ മാസവും ബ്ലേഡ്കാരന് പലിശ കൊടുക്കാറുണ്ട്. കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിളിച്ചുവരുത്തി പലിശ വാങ്ങി യതിനു ശേഷം മര്‍ദ്ദിക്കുകയും, സുബൈറിന്റെ കാര്‍ പിടിച്ചു വെക്കുകയും ചെയ്തു.

കുബേര ആക്ട് പ്രകാരം കേസ് എടുക്കണമെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!