നിലമ്പൂര്‍ വൈദ്യന്റെ കൊലപാതകം;റിട്ട.എസ്‌ഐ സുന്ദരനെ തെളിവെടുപ്പിനായി എത്തിച്ചു

0

റിട്ടേയ്ഡ് എസ്‌ഐ സുന്ദരനെ തെളിവെടുപ്പിനായി അമ്പലവയല്‍ സ്റ്റേഷനില്‍ എത്തിച്ചു.ഷാബാ ഷെരീഫ് കൊലപ്പെട്ട കേസില്‍ മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന്റെ പ്രധാന സഹായിയാണ് സുന്ദരന്‍ സുകുമാരന്‍.നിലമ്പൂര്‍ പോലീസാണ് സുന്ദരനെ മുന്‍കാലങ്ങളില്‍ ജോലി ചെയ്ത സ്റ്റേഷനുകളില്‍ എത്തിച്ച് തെളിവെടുക്കുന്നത്.ഇയാള്‍ക്ക് ഗൂഡാലോചനയില്‍ കൃത്യമായ പങ്കുള്ളതായി പോലീസിന് തെളിവുലഭിച്ചിട്ടുണ്ടായിരുന്നു. കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫുമായി ചേര്‍ന്നാണ് ഇയാള്‍ ഗൂഢാലോചന നടത്തിയത്.മൂന്നു മാസത്തോളം ഒളിവില്‍ക്കഴിഞ്ഞ ഇയാള്‍ കഴിഞ്ഞ 10ന് ഇടുക്കി മുട്ടം കോടതിയിലാണ് കീഴടങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ 16ന് നിലമ്പൂര്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി. ഷാബാ ഷെരീഫ് കൊലപ്പെട്ട കേസില്‍ മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന്റെ പ്രധാന സഹായി സുന്ദരന്‍ സുകുമാരനെന്നാണ് പോലീസ് പറയുന്നത്.ഷൈബിനും കൂട്ടാളികളും അറസ്റ്റിലായ ഉടനെ ഒളിവില്‍ പോയ ഇയാളെ പോലീസിന് കണ്ടെത്താനായിരുന്നില്ല. കേണിച്ചിറ കോളേരി ശിവഗംഗയിലെ ഇയാളുടെ വീട്ടില്‍ നിലമ്പൂര്‍ പോലീസും വയനാട് കേണിച്ചിറ പോലീസും പരിശോധന നടത്തിയിരുന്നു. വീട്ടില്‍ നിന്ന് ലഭിച്ച ഇയാളുടെ പാസ്പോര്‍ട്ടില്‍ സര്‍വീസിലായിരിക്കെ ഷൈബിന്റെ കൂടെ അബുദാബിയിലേക്ക് യാത്ര ചെയ്തതതിന്റെ രേഖകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ ഡയറിയില്‍ നിന്നും നിര്‍ണായക വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു.

സുന്ദരന്‍ സുകുമാരന്റെ ജന്മനാടായ കൊല്ലത്തെ വീട്ടിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. ഷൈബിന്‍ അഷറഫിന് നിയമസഹായങ്ങള്‍ നല്‍കിയത് സുന്ദരന്‍ സുകുമാരനാണെന്നും ഷൈബിന്‍ അഷറഫും ഇയാളും വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും കേസിലെ മറ്റു പ്രതികള്‍ മൊഴി നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!