പൊതുമരാമത്ത് പ്രവൃത്തികള്‍ വിലയിരുത്താന്‍ മന്ത്രി  വയനാട്ടിലേക്ക്

0

പൊതുമരാമത്ത് പ്രവൃത്തികള്‍
വിലയിരുത്താന്‍ മന്ത്രി
വയനാട്ടിലേക്ക്

ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസും ഉന്നത ഉദ്യോഗസ്ഥരും ജില്ലയില്‍ എത്തും.ശനിയാഴ്ച മന്ത്രിയുടെ നേതൃത്വത്തില്‍ ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേരും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി,വിവിധ വിംഗുകളിലെ ചീഫ് എഞ്ചനീയര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലയിലെ എം.എല്‍.എ-മാരും കലക്ടറും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.വിവിധ വിംഗുകള്‍ക്ക് കീഴിലെ പ്രവൃത്തികള്‍ യോഗം അവലോകനം ചെയ്യും.

പ്രവൃത്തികളിലെ തടസ്സം നീക്കാനുള്ള തീരുമാനങ്ങളും യോഗം കൈക്കൊള്ളും. അത്തരം പദ്ധതികള്‍ പ്രത്യേകമായി യോഗം ഉകഇഇ പരിശോധിക്കും. വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായ പ്രവൃത്തികളില്‍ അതിനുള്ള തീരുമാനവും യോഗത്തില്‍ ഉണ്ടാകും. രാവിലെ 9.30-ന് ജില്ലാ വികസന സമിതി ഹാളിലാണ് യോഗം ചേരുക.കല്‍പ്പറ്റ ബൈ പാസ് റോഡ് അടക്കം വയനാട്ടില്‍ നിര്‍മാണ പ്രവ്യതിത്തികള്‍ മുടങ്ങി കിടക്കുന്ന നിരവധി പ്രവൃത്തികള്‍ മന്ത്രിയുടെ സന്ദര്‍ശനത്തോടെ വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തിയാകുമെന്ന പ്രതിക്ഷയിലാണ് ജിലയിലെ ജനപ്രതിനിധികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!