വേനല്‍ മഴയില്‍  തകര്‍ന്നടിഞ്ഞ് പയര്‍ കൃഷി

0

 

വേനല്‍ മഴയില്‍ ജില്ലയിലെ പ്രത്യേകയിനമായ കൊളത്താട പയര്‍  ഏക്കര്‍കണക്കിന് നശിച്ചു.തവിഞ്ഞാല്‍ പഞ്ചായത്തിലെ കരിംകുളംത്തിന്‍ങ്കര, കുളത്താട, ചാത്തന്‍കീഴ്, പോരൂര്‍ പാടശേഖരങ്ങളിലെ നിരവധി കര്‍ഷകരുടെയും സ്വാശ്രയ സംഘങ്ങളുടെയും കുടുംബശ്രികളുടെയും കൃഷിയാണ് പൂര്‍ണ്ണമായും നശിച്ചത്.വയയിലില്‍ മഴവെള്ളം കെട്ടി നിന്ന് പയര്‍ചെടികള്‍ ചീഞ്ഞ് നശിക്കുകയാണ്.നഞ്ചക്കൃഷി കഴിഞ്ഞല്‍ വയലില്‍ നിന്നും നല്ല വരുമാനം പയര്‍ കൃഷിയില്‍ നിന്ന് ലഭിക്കുന്നത് കൊണ്ട് നിരവധി കര്‍ഷകരാണ് സ്വന്തം വയലിലും പട്ടത്തിനും എടുത്ത് കൊളത്താട പയര്‍ കൃഷിയിറക്കിയത്.

പൊതുവേ കീടങ്ങളുടെയും മറ്റും ശല്യമില്ലത്തിനാല്‍ ചണാകം മാത്രം ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. വേനല്‍ മഴയില്‍ പയര്‍ നശിച്ചത് കര്‍ഷകരെ കണ്ണീരാഴ്ത്തിയിരിക്കയാണ്.കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പയര്‍ കൃഷി വകുപ്പ് തന്നെ സംഭരിച്ച് വിത്ത് ഇനമായി വിവിധ കൃഷിഭവനുകളില്‍ കുടിയും സര്‍ക്കാരിന്റെ വിപണനമേളകളിലും എത്തിക്കുന്നുണ്ട്.  കിലോയ്ക്ക് 100 മുതല്‍ 200 രൂപ വരെ വിലയും ലഭിച്ചിരുന്നു.ഭാസ്‌കരന്‍ അവണക്കുംകണ്ടി, വി.മധൂസുധന്‍, ശശി പയ്യാനിക്കല്‍, കമലാക്ഷി മണിമന്ദിരം, ദമോദരന്‍ നടുവില്‍ വീട്, ദിനോശന്‍ പണംകുന്നേല്‍, ജോജി പേയ്ക്കല്‍, ഭാര്‍ഗ്ഗവി കോളികണ്ടി ഉള്‍പ്പെടെ നിരവധി പേരുടെ കൃഷിയാണ് നശിച്ചത്.ഇത്തവണ കണ്ണൂര്‍ ജില്ലയിലെ കേളകത്ത് വിഷുവിന് മുമ്പ് കൊളത്താട പയര്‍ കൃഷി ചെയ്തിരിന്നു. മികച്ച വിളവാണ് ഇവിടെ ലഭിച്ചത്.രോഗപ്രതിരോധശേഷിയും മികച്ച ഉത്പാദന ശേഷിയുമുള്ള കുറ്റിപ്പയറാണ് ഇത്. സര്‍ക്കാര്‍ കൊളത്താട പയറിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പരമ്പരാഗത വിത്തിനത്തില്‍ ഉള്‍പ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് ശേഷം ഈ കൊളത്താട പയര്‍ സംസ്ഥാനത്തെ മിക്കയിടങ്ങളിലും കര്‍ഷകര്‍ കൃഷി ചെയ്യുന്നുണ്ട്. ഇത്തവണ വിത്തിന് പോലും പയര്‍ ലഭിക്കില്ലന്ന അശങ്കയിലാണ് കര്‍ഷരുള്ളത്.സര്‍ക്കാരും കൃഷി വകുപ്പും കൃഷി നശിച്ച പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച് നഷ്പരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!