സുല്‍ത്താന്‍ ബത്തേരി കട്ടയാട് വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോട് ചാവുന്നു. നാട്ടുകാര്‍ ആശങ്കയില്‍. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ പത്തോളം പന്നികളാണ് ചത്തത്. പന്നികള്‍ ചാവുന്നതിന്റെ കാരണം കണ്ടെത്തണമെന്ന് ആവശ്യം.സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലാണ് പന്നികള്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.പന്നികള്‍ ചത്തവിവരം രൂക്ഷമായ ദുര്‍ഗന്ധംവമിക്കുമ്പോഴാണ് പ്രദേശവാസികള്‍ അറിയുന്നത്.ഉടനെ വനപാലകരെ വിവരമറിയിക്കുന്നതിന് അനുസരിച്ച് അവരെത്തി കുഴിച്ചുമൂടിപോവുകയാണ് ചെയ്യുന്നത്. എന്നാല്‍ പന്നികള്‍ കൂട്ടത്തോടെ ചാവുന്നതിന്റെ കാരണം എന്തെന്ന് അറിയാത്തതില്‍ ആശങ്കയിലാണ് നാട്ടുകാര്‍.
അഫ്രിക്കന്‍ പന്നിപനി അടക്കം ജില്ലയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പന്നികള്‍ ചാവുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പന്നികള്‍ ചാവുന്നതിന്റെ കാരണം കണ്ടെത്താന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്. അതേസമയം പന്നികള്‍ ചാവുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടന്നും വീഷംഉള്ളില്‍ ചെന്നല്ല പന്നികള്‍ ചാവുന്നതെന്ന് കണ്ടെത്തിയതായും മറ്റ് കാരണങ്ങളെ കുറി്ച്ച് പഠനം നടത്തിവരുകയാണന്നുമാണ് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.