ബത്തേരി മേഖലയില്‍ കാട്ടുപന്നികള്‍ ചാവുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം കൊളഗപ്പാറയില്‍ ജനവാസകേന്ദ്രത്തോട് ചേര്‍ന്ന് നീര്‍ച്ചാലില്‍ കാട്ടുപന്നിയെ ചത്തനിലയില്‍ കണ്ടെത്തി. ഇതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കൂടാതെ കട്ടയാട്, ഓടപ്പള്ളം എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുപന്നികളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ വനംവകുപ്പ് തയ്യാറാകണമെന്നാണ് ആവശ്യം.കട്ടയാട് മാത്രം രണ്ടാഴ്ചക്കുള്ളില്‍ പത്തോളം കാട്ടുപന്നികളാണ് ചത്തത്.
കഴിഞ്ഞദിവസം കൊളഗപ്പാറയില്‍ ജനവാസകേന്ദ്രത്തോട് ചേര്‍ന്ന നീര്‍ച്ചാലില്‍ കാട്ടുപന്നിയുടെ അഴുകിയ ജഢം കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ജഡം കുഴിച്ചുമൂടി. സമാനമായ രീതിയില്‍ കട്ടയാടും, ഓടപ്പള്ളത്തും കാട്ടുപന്നികളെ ജനവാസകേന്ദ്രങ്ങളില്‍ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. കട്ടയാട് മാത്രം രണ്ടാഴ്ചക്കുള്ളില്‍ പത്തോളം കാട്ടുപന്നികളാണ് ചത്തത്. സംഭവം തുടര്‍ക്കഥയാവുകയും വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ ചാവുകയും ചെയ്തതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലായിരിക്കുകയാണ്. അജ്ഞാതമായ രോഗംബാധിച്ചാണ് പന്നികള്‍ ചാവുന്നതെന്നും ഇത് വളര്‍ത്തുമൃഗങ്ങളിലേക്ക് പകരുമോ എന്ന ഭീതിയിലുമാണ് ജനങ്ങള്‍. ഈ സാഹചര്യത്തില്‍ വനംവകുപ്പ് പന്നികള്‍ ചാവുന്നതിന്റെ കാരണം കണ്ടെത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് ആവശ്യം ഉയരുന്നത്. അതേ സമയം കാട്ടുപന്നികള്‍ കൂടുതലായി ചാവുന്നത് എന്താണന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.