തൃശ്ശിലേരിയില്‍ സൗഹൃദ ജൈവ കര്‍ഷക കൂട്ടായ്മ കമ്പളനാട്ടി നടത്തി.തൃശ്ശിലേരി കാക്കവയലില്‍ പാരമ്പര്യ ആചാരങ്ങള്‍ അനുഷ്ഠിച്ച് തുടര്‍ച്ചയായി ആറാം വര്‍ഷമാണ് സംഘത്തിന്റെ നേതൃത്വത്തില്‍ കമ്പളനാട്ടി സംഘടിപ്പിച്ചത്.പഴയ രീതിയില്‍ ഏര് പൂട്ടിയാണ് വയലില്‍ കൃഷിയിറക്കിയത്.തൊണ്ടി, പാല്‍ തൊണ്ടി, ഗന്ധകശാല, വലിയ ചെന്നല്ല് എന്നീ പാരമ്പര്യ നെല്‍വിത്തുകളും, ഇതിന് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥനങ്ങളില്‍ നിന്നും വാങ്ങിയ 40 ഓളംവിത്ത് ഉപയോഗിച്ച്പൂര്‍ണമായും ജൈവ രീതിയിലാണ് കൃഷി.കമ്പളനാട്ടികാണാന്‍ എത്തിയവര്‍ക്കെല്ലാം ജൈവരീതിയില്‍ വിഭവ സമൃദ്ധമായഭക്ഷണവും പായസവും ഒരുക്കിയിരുന്നു.ജോണ്‍സണ്‍ ഓലിയപുര,വി.കെ. ശ്രീധരന്‍,എ.എന്‍.പ്രവീണ്‍, കെ.വി. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
അതിജീവനത്തിന്റെ ആദ്യചുവടുകളുമായാണ് തൃശ്ശിലേരിയിലെ കാക്കവയലില്‍സൗഹൃദസ്വാശ്രയ സംഘത്തിന്റെകമ്പളനാട്ടി നടന്നത്.തുടിയുടെയും ചീനവാദ്യത്തിന്റെയും താളത്തിനനുസരിച്ച് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നൃത്തം ചെയ്ത് ഞാറ് നട്ടപ്പോള്‍ തൃശ്ശിലേരിയില്‍ പുതിയ കാര്‍ഷിക സംസ്‌കാരത്തിന് തുടക്കം കുറിച്ചു. കാഴ്ച്ചക്കാരായി വന്ന തൃശ്ശിലേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പരിസര പ്രദേശത്തെ യുവാക്കളും നാടന്‍പാട്ടിന്റെയും തുടിയുടെയും ഈണത്തില്‍ ലയിച്ച് തൊഴിലാളികള്‍ക്കൊപ്പം പാടത്തിറങ്ങി.ഒത്തോരുമയോടെ ഒരു നാട് പാടത്തിറങ്ങിയപ്പോള്‍ തൊഴിലാളികള്‍ക്ക് അത് പുതിയ അനുഭവമായി.