കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാതെ പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ വയനാട് ജില്ലാ ഭരണകൂടം പോലീസ് മുഖേന നടപടി സ്വീകരിച്ചു തുടങ്ങി. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ നടപടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 15 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ ഏത് സെന്ററില്‍ നിന്നു ടെസ്റ്റ് ചെയ്താലും യഥാസമയം ആ വ്യക്തിയുടെ പഞ്ചായത്ത് കണ്‍ട്രോള്‍ റൂമിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും വിവരം ലഭിക്കും. ടെസ്റ്റ് ചെയ്ത വ്യക്തി നിശ്ചിത സമയം കഴിഞ്ഞും വീട്ടില്‍ എത്താതെ പുറത്ത് കറങ്ങി നടക്കുകയാണെങ്കില്‍ ഉടന്‍ സമീപത്തെ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് നല്‍കും. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുക.വരും ദിവസങ്ങളിലും ക്വാറന്റൈന്‍ ലംഘനത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതു ജനങ്ങള്‍ക്കും ഇത്തരം ലംഘനങ്ങള്‍ പൊലീസിനെ അറിയിക്കാവുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.