രണ്ടുവര്‍ഷത്തെ കോവിഡ് ഇടവേളക്കു ശേഷം ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമാക്കി ജില്ലാ ഭരണകൂടം. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടത്തിയത്. സ്വതന്ത്ര്യദിന പരേഡില്‍ 24 പ്ലാറ്റൂണുകളാണ് അണിനിരന്നത്.പോലീസ്, ഫോറസ്റ്റ്, എക്സൈസ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്,ഉള്‍പ്പെടെ 24 പ്ലാറ്റൂണുകളാണ് സ്വതന്ത്ര്യദിന പരേഡില്‍ അണിനിരന്നത്.രാവിലെ 8.30 യോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 9 ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.
തുടര്‍ന്ന് അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. കമ്പളക്കാട് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എം.എ. സന്തോഷ് പരേഡ് കമാണ്ടറായിരുന്നു. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എക്സ് സര്‍വ്വീസ്മെന്‍ എന്നിവര്‍ക്ക് പുറമെ ജില്ലയിലെ വിവിധ സ്‌ക്കൂളുകളിലേയും കോളേജുകളിലേയും എന്‍.സി.സി, എസ്.പി.സി, സ്‌ക്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെയും പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. വാകേരി ജി.വി.എച്ച്.എസ്.എസ് സംഘം ബാന്റ് വാദ്യമൊരുക്കി. കമ്പളക്കാട് ഡി.എച്ച്.ക്യു ക്യാമ്പ് റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് വി.വി. ഷാജന്‍ സെക്കന്‍ഡ് ഇന്‍ കമ്മാന്‍ഡറായിരുന്നു.