ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

റേഷന്‍ കാര്‍ഡ് മാസ്റ്ററിങ്; നാളെകൂടി അവസരം

വൈത്തിരി താലൂക്കില്‍ എ.എ.വൈ (മഞ്ഞ) പി.എച്ച്.എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്ക് ഇ.കെ.വൈ.സി മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ ചൊവ്വാഴ്ച കൂടി ( ജൂണ്‍ 10) അവസരം നല്‍കും. കാര്‍ഡ് ഉടമ മരണപ്പെട്ട സാഹചര്യമുള്ളവര്‍, സ്ഥലത്ത് സ്ഥിരതാമസമില്ലാത്തവര്‍ കാര്‍ഡ് ഉടമയുടെ ഉടമസ്ഥാവകാശം മാറ്റല്‍, മരണപ്പെട്ട അംഗങ്ങളുടെ പേരുകള്‍ റേഷന്‍ കാര്‍ഡില്‍ നിന്നും ഒഴിവാക്കുന്നതിനും ഓണ്‍ലൈന്‍ മുഖാന്തിരം അപേക്ഷ നല്‍കാം. പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് (എ.എ.വൈ (മഞ്ഞ) പി.എച്ച്.എച്ച് (പിങ്ക്) ) മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ജൂണ്‍ 15 വരെ സിറ്റിസണ്‍ ലോഗോയിലൂടെ അപേക്ഷ നല്‍കാം. അനര്‍ഹമായി മുന്‍ഗണന, എ.എ.വൈ റേഷന്‍ കാര്‍ഡ് കൈവശം വച്ചിട്ടുള്ളവര്‍ ഓഫീസുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ നല്‍കണം. അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈവശപ്പെടുത്തി ദുരുപയോഗം ചെയ്യുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ട് അറിയിക്കാമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍- 04936 255222, 9188527405, കല്‍പ്പറ്റ- 9188527850, തരിയോട് – 9188527849, വൈത്തിരി – 9188527851.

വോട്ടവകാശ വിനിയോഗം; ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു

അന്തര്‍ദേശീയ പരിസ്ഥിതി ദിനത്തില്‍ വോട്ടവകാശ പ്രതിബദ്ധത ഉറപ്പിച്ച് ജിവനക്കാര്‍ പ്രതിജ്ഞയെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് കളക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച ഗ്രീന്‍ കേരള റൈഡിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ജീവനക്കാര്‍ക്ക് വോട്ടേഴ്‌സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ വോട്ടവകാശ വിനിയോഗ ബോധവത്കരണം നടത്തി. എ.ഡി.എം കെ.ദേവകി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.ഉഷാ കുമാരി, തെരഞ്ഞെടുപ്പ് സാക്ഷരതാ കോ-ഓര്‍ഡിനേറ്റര്‍ ഹാരിസ് നെന്മേനി, റവന്യൂ – പഞ്ചായത്ത്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദുര്‍ബല വിഭാഗ വികസന പദ്ധതിഅപേക്ഷ ക്ഷണിച്ചു

ദുര്‍ബല വിഭാഗ വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അതിദുര്‍ബലരായ അരുന്ധതിയാര്‍, ചക്കിലിയന്‍, വേടന്‍, നായാടി, കള്ളാടി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
ഭൂമി വാങ്ങല്‍, ഭവന നിര്‍മ്മാണം, ഭവന പുനരുദ്ധാരണം, സ്വയം തൊഴില്‍ , കൃഷി, പഠനമുറി, ടോയിലറ്റ് നിര്‍മ്മാണം, സ്വയം തൊഴില്‍ പരിശീലനം എന്നിങ്ങനെ വിവിധ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഭൂമി വാങ്ങല്‍, ഭവന നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്ക് ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയാണ് പരിഗണിക്കുക.
പഠനമുറി പദ്ധതിക്ക് അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. പഠനമുറി നിര്‍മ്മിക്കുന്നതിന് മൂന്ന് ലക്ഷം രൂപയും,
ഭവന പുനരുദ്ധാരണത്തിന് 2.5 ലക്ഷം രൂപയും അനുവദിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മ്മാണം/ ഭവന പുനരുദ്ധാരണം എന്നിവയ്ക്ക് മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
സ്വയംതൊഴില്‍ പദ്ധതിക്ക് പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്ന്‌ലക്ഷം വരെ ഗ്രാന്റ് ലഭിക്കും. ഒരു ലക്ഷം രൂപയില്‍ കവിയാതെ വരുമാനമുള്ള 18 മുതല്‍ 60 വരെ പ്രായമുള്ളവര്‍ക്ക് ജൂണ്‍ 30നകം അപേക്ഷ നല്‍കാം.
അപേക്ഷാ ഫോറം ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് കല്‍പ്പറ്റ 8547630163, പനമരം – 9400243832, മാനന്തവാടി – 8547630161 , സുല്‍ത്താന്‍ ബത്തേരി – 9947559036.

ഓട്ടോ ടാക്‌സി പെര്‍മിറ്റ് പുതുക്കാം

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഓട്ടോ-ടാക്‌സി പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷകള്‍ രേഖകള്‍ സഹിതം ജൂണ്‍ 15 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു .

ഹിന്ദി ടീച്ചര്‍ കൂടിക്കാഴ്ച

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ( ഹിന്ദി കാറ്റഗറി നമ്പര്‍. 082/2024) തസ്തികയുടെ കൂടിക്കാഴ്ച ജൂണ്‍ 13ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, മൊബൈലില്‍ എസ്.എം.എസായും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം. ഫോണ്‍ 04936 202539.

അധ്യാപക നിയമനം

പടിഞ്ഞാറത്തറ ഗവ.ഹയര്‍ സെക്കന്‍ഡറിയില്‍ ഹൈസ്‌കൂള്‍ വിഭാഗം എച്ച്.എസ്.ടി കണക്ക്, പാര്‍ട്ട് ടൈം സംസ്‌കൃതം തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പും സഹിതം ഇന്ന് (ജൂണ്‍10 ) ഉച്ചയ്ക്ക് 2.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ – 9496180585

ലാബ് ടെക്നിഷ്യന്‍ നിയമനം

പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബി.എസ്.സി -എം എല്‍.ടി/ ഡി. എം. എല്‍. ടി, പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടോ [email protected] എന്ന ഇമെയില്‍ മുഖേനയോ ജൂണ്‍ 16നകം അപേക്ഷ നല്‍കണം. അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 18ന് രാവിലെ 11ന് പടിഞ്ഞാറത്തറ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

കമ്മ്യൂണിറ്റി നഴ്‌സ്് കൂടിക്കാഴ്ച

പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എ.എന്‍.എം/ജെ.പി.എച്ച്.എന്‍ അല്ലെങ്കില്‍ ജി.എന്‍.എം, ബി.എസ്.സി നഴ്സിങും ഗവ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ബി.സി.സി.പി.എ.എന്‍ / സി.സി.സി.പി.എ.എന്‍ കോഴ്സാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടോ [email protected] എന്ന ഇമെയില്‍ മുഖേനയോ ജൂണ്‍ 16നകം അപേക്ഷ നല്‍കണം. അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍
യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ 18ന് രാവിലെ പത്തിന് പടിഞ്ഞാറത്തറ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

ടെന്‍ഡര്‍ ക്ഷണിച്ചു

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് മെഡിസിന്‍ കവര്‍,എക്‌സ്-റേ, ബ്ലഡ് ബാങ്ക് കവര്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ 16നകം നല്‍കണം. ഫോണ്‍-04936 206768.

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് ഒരു വര്‍ഷക്കാലത്തേക്ക് മുഷിഞ്ഞ തുണി ത്തരങ്ങള്‍ അലക്കി വൃത്തിയാക്കി നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും, ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂണ്‍ 17നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍ – 04936206768

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് 80 ജി.എസ്.എം അ5 പേപ്പറുകള്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.ടെന്‍ഡറുകള്‍ ജൂണ്‍ 18നകം നല്‍കണം. ഫോണ്‍- 04936 206768.

Leave A Reply

Your email address will not be published.

error: Content is protected !!