വനത്തില്‍ മേയാന്‍ വിട്ട മൂരികിടാവിനെ കടുവ കൊന്നു.പുല്‍പ്പള്ളി മഠാപ്പറമ്പ് പൈക്കമൂല കോളനിയിലെ നിര്‍മ്മലയുടെ അഞ്ച് വയസ്സുള്ള മൂരി കിടാവിനെയാണ് കടുവ കൊന്നത്.മേയാന്‍ വിട്ട കിടാവിനെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ സമീപത്ത് പതുങ്ങിയിരുന്ന കടുവ ആക്രമിക്കുകയായിരുന്നു.കിടാവിനെ രക്ഷിക്കാന്‍ ശ്രമിച്ച നിര്‍മ്മലക്കു നേരെ കടുവ വരുന്നതിനു മുമ്പേ വനാതിര്‍ത്തിയിലെ ഗ്രാമത്തിലേക്ക് നിര്‍മ്മല ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടിയിട്ടുണ്ട്. വളര്‍ത്തുമൃഗം നഷ്ടപ്പെട്ട കുടുംബത്തിന് അടിയന്തര സഹായമെത്തിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ ജോഷി ചാരുവേലില്‍ ആവശ്യപ്പെട്ടു.