ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഫാമുകളിലേക്ക് പന്നികളെ ഇറക്കുമതി ചെയ്യുന്നത് തടയും

0

 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വയനാട്ടിലെ ഫാമുകളിലേക്ക് പന്നികളെ ഇറക്കുമതി ചെയ്യുന്നത് കര്‍ശനമായി തടയുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ആഫ്രിക്കന്‍ പന്നിപ്പനിയെത്തുടര്‍ന്ന് പന്നികളെ കൊന്നൊടുക്കേണ്ടി വന്ന കര്‍ഷകര്‍ക്ക് സഹകരണ സ്ഥാപനങ്ങള്‍ വഴി കുറഞ്ഞ പലിശയ്ക്കു വായ്പ ലഭ്യമാക്കുമെന്നും ജെ.ചിഞ്ചുറാണി. പന്നിപ്പനിയെ തുടര്‍ന്ന് പന്നികളെ കൊന്നൊടുക്കേണ്ടി വന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തുക കല്‍പ്പറ്റയില്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പന്നികളെ ഉന്മൂലനം ചെയ്ത കര്‍ഷകര്‍ക്കുള്ള ധനസഹായം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി വിതരണം ചെ യ്തു. പനി ബാധിച്ചതിനെത്തുടര്‍ന്നു വയനാട്ടില്‍ ദയാവധത്തിനു വിധേയമാക്കിയ പന്നികളുടെ ഉടമകള്‍ക്കു നഷ്ടപരിഹാരമായി 37,07,751 രൂപയാണ് നല്‍കിയത്. രോഗം സ്ഥിരീകരിച്ചതും അതിനു ഒരു കിലോമീറ്റര്‍ പരിധിയിലുള്ളതുമായ ഏഴു ഫാമുകളിലായി 702 പന്നികളെയാണ് ദയാവധത്തിനു വിധേയമാക്കിയത്. ഇതര സംസ്ഥാനത്ത് നിന്നും വയനാട്ടിലേക്ക് പന്നികളെ ഇറക്കുമതി ചെയ്യുന്നത് കര്‍ശനമായി തടയുമെന്നു മന്ത്രി പറഞ്ഞു. പ്രത്യേക പാക്കേജ് വേണമെന്ന
കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു .സഹകരണ ബാങ്കുകള്‍ വഴി കുറഞ്ഞ പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുമെന്നും മന്ത്രി .ചടങ്ങില്‍പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളെ ആദരിച്ചു.ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ എ. ഗീത, വിജയന്‍ ചെറുകര തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!