25 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ഓണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2ന്. അച്ചടിച്ച 85 ലക്ഷം ടിക്കറ്റുകളില്‍ 74.51 ലക്ഷം ടിക്കറ്റുകള്‍ ഇന്നലെ വൈകിട്ടുവരെ വിറ്റുപോയി. ബംപര്‍ ലോട്ടറികളുടെ ചരിത്രത്തിലെ റെക്കോര്‍ഡാണിത്. രണ്ടാം സമ്മാനം ഒരുകോടി വീതം ഇരുപതുപേര്‍ക്കും മൂന്നാം സമ്മാനം അന്‍പതു ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്തു പേര്‍ക്കും ലഭിക്കും.
ഓണം ബംപര്‍ ഇതരസംസ്ഥാനത്തുനിന്ന് കേരളത്തില്‍ എത്തുന്നവരെ കൂടി ലക്ഷ്യമിട്ടാണ് സമീപകാലത്തിറക്കുന്നത്. ഇതിന്റെ ഭാഗമായി ബംഗാളി, അസമീസ്, ഹിന്ദി, തമിഴ് ഭാഷകളില്‍ കൂടി പരസ്യം നല്‍കയിരുന്നു. കേരളത്തില്‍ നാല്‍പതു ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കേരള ലോട്ടറി വ്യാപകമായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അടിക്കാറുണ്ട്. എഫ്എം സ്റ്റേഷനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചാണ് ഓണത്തോടനുബന്ധിച്ച് പരസ്യം നല്‍കിയത്.