മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കര്‍ഷകദിനാചരണം.ബത്തേരി വട്ടുവാടി-തേലംപറ്റ പാടശേഖരസമിതികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഇരു പാടശേഖരങ്ങളിലുമായി 110 ഹെക്ടര്‍ വയലിലാണ് നാട്ടിവെച്ചിരിക്കുന്നത്.ഡിവിഷന്‍ കൗണ്‍സിലര്‍ എ.സി ഹേമ,കൃഷി ഓഫീസര്‍ എം.എസ്.അജില്‍,തേലംപറ്റ പാടശേഖരസമിതി സെക്രട്ടറി തോമസ് കറുകപ്പള്ളില്‍ തുടങ്ങിയവരും കര്‍ഷകരും കര്‍ഷക തൊഴിലാളികളും ദിനാചരണത്തില്‍ പങ്കാളികളായി.