ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 773 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംരണയുടെ അപ്പര്‍ റൂള്‍ ലെവല്‍. ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കി വിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലെര്‍ട്ട്.ഇന്നലെ ബാണാസുര സാഗറില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.ജലനിരപ്പ് 772.50 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്.