നടവയലില്‍ കൃഷിയിടത്തില്‍ പെരുംപാമ്പിനെ കണ്ടെത്തി. നടവയല്‍ കായക്കുന്ന് നെല്ലിക്കുന്നേല്‍ ജയിംസിന്റെ കൃഷിയിടത്തില്‍ പുല്ലുചെത്തുന്നതിനിടെയാണ് പെരുംപാമ്പിനെ കണ്ടത്.വിവരമറിഞ്ഞ് പുല്‍പ്പള്ളി സെക്ഷന്‍ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഏകദേശം 15 കിലോയോളം തൂക്കം വരുന്ന പാമ്പിനെ നെയ്ക്കുപ്പ വനത്തില്‍ തുറന്ന് വിട്ടു.