വന്യമൃഗശല്യം പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ച് പൊഴുതനയിലെ 5 വാര്‍ഡുകളിലെ ജനങ്ങള്‍ പൊഴുതന ടൗണില്‍ റോഡ് ഉപരോധിച്ചു.സേട്ടുക്കുന്ന്,ഇടിയം വയല്‍,മേല്‍മുറി,വലിയപാറ ,കുടിച്ചാല്‍ മല പ്രദേശവാസികളാണ് റോഡ് ഉപരോധിച്ചത്. പ്രദേശത്ത് വര്‍ദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് അധികൃതര്‍ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി ചെയര്‍മാന്‍ ജയിംസ് മങ്കുത്തയില്‍ പറഞ്ഞു.ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്, കാട്ടാനാക്രമണത്തില്‍ പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്നവരുമുണ്ട്. പ്രകടനമായെത്തിയാണ് ടൗണില്‍ റോഡ് ഉപരോധിച്ചത്.