കാട്ടാനയില്‍ നിന്നും രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു

0

 

കാട്ടാനയില്‍ നിന്നും രക്ഷപ്പെടാന്‍മരത്തില്‍ കയറിയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു. തിരുനെല്ലി അപ്പാപ്പറ മദ്ധ്യപാടി മല്ലികപാറ കോളനിയിലെരാജുവിന്റെയും,ഗൗരിയുടേയും മകന്‍ രതീഷ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ അപ്പപ്പാറ ഭാര്‍ഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതിഷും സുഹൃത്ത്ഗണേഷും ആനകാവലിനായിപോകുബോള്‍ ഇരുവരേയും കാട്ടാന ഓടിക്കുകയായിരുന്നു.രക്ഷപ്പെടാന്‍ ഓടിമരത്തില്‍ കയറിയ രതീഷ് കാല്‍ തെറ്റി താഴെ വീണ് മരിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന ഗണേശന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. താന്‍ മരത്തിന് മുകളിലുണ്ടെന്ന് രതീഷ് ഗണേഷിനോട് ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നു.പിന്നീട് ഗണേഷ് വന്ന് നോക്കുമ്പോഴാണ് രതീഷ് മരത്തിന് താഴെ വീണു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും രതീഷ് മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. തലപ്പുഴ പോലീസ് സ്റ്റേഷനിലെ ജീവനക്കാരായ രമേശ്, രാജേഷ് എന്നിവര്‍ സഹോദരങ്ങളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!